അന്താരാഷ്ട്ര യോഗ ദിനാചരണം
കൊല്ലം: സംസ്ഥാന ആയുഷ് വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള മുഖ്യപ്രഭാഷണം നടത്തും. ഡോ. എല്‍.പി നിഖിത, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജൂലിയറ്റ് നെല്‍സണ്‍, ആശാ ശശിധരന്, എസ് രമാദേവി, വി ജയപ്രകാശ്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ അനില്‍ എസ് കല്ലേലിഭാഗം, ശ്രീലേഖാ വേണുഗോപാല്‍, ആര് രശ്മി, ഡോ. കെ രാജശേഖരന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ കോകില എസ് കുമാര്‍, രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി കെ പ്രിയദര്‍ശിനി, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് ഗായത്രിദേവി, ഡോ. സി പി ശ്യാംകുമാര്‍, ഡോ. ജി പ്രമോദ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."