HOME
DETAILS
MAL
തട്ടം മാറ്റിപ്പിച്ച സംഭവം മതേതരസങ്കല്പങ്ങളെ തച്ചുടയ്ക്കുന്നത്: ചെന്നിത്തല
backup
March 08 2017 | 13:03 PM
തിരുവനന്തപുരം: ഗുജറാത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാനയുടെ തട്ടം മാറ്റിപ്പിച്ച സംഭവം മതേതര ഭാരതത്തിന്റെ മൂല്യങ്ങള്‍ക്കെതിരും അപമാനകരവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരസങ്കല്പങ്ങളെ തച്ചുടയ്ക്കുന്നതാണ് ഈ ഹീനപ്രവൃത്തി. ഇത് മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഫാസിസ്റ്റ് മുഖമാണ് പ്രകടമാക്കുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
ഷഹര്ബാന് തട്ടം ധരിച്ചാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ തട്ടമിട്ട് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കുകയായിരുന്നു. നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു സംഘാടകരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."