ശിശുസംരക്ഷണ മേഖലയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തും
പാലക്കാട്:'അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളം' ലക്ഷ്യം നേടാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് നടത്തിയ പരിശീലന പരിപാടി സമാപിച്ചു. ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, പാലക്കാട്, മലമ്പുഴ, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകള്‍ക്ക് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെയും അതത് മേഖലകളിലെ നഗരസഭകളിലെയും ബാലസംരക്ഷണ കമ്മിറ്റി അംഗങ്ങള്‍ക്കായാണ് പരിശീലനം നല്‍കിയത്.
ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതിനും കുട്ടികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിനുമായി ജില്ലാ - ബ്ലോക്ക് - പഞ്ചായത്തുകളിലും നഗരസഭകളിലും ബാലസംരക്ഷണ കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്.
അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡന്റുമാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ശിശു വികസന പദ്ധതി ഓഫിസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അംഗങ്ങളായിട്ടുള്ള കമ്മിറ്റികള്‍, ബാല സംരക്ഷണ കമ്മിറ്റികള്‍ എന്നിവ കുട്ടികളുടെ മേഖലയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനാണ് പരിശീലനം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ-ശിശു വികസന ഓഫിസര്‍ പി. മീര അധ്യക്ഷയായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം സി.ജെ ആന്റണി മുഖ്യാതിഥിയായി. ശിശു സംരക്ഷണ ഓഫിസര്‍ കെ. ആനന്ദന്‍, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ആര്‍. പ്രഭുല്ലദാസ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയന്തി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈാന്‍, അസി. ഓഡിറ്റര്‍ വി.ടി ഉഷാകുമാരി, കില ഫാക്കല്‍റ്റി സി.പി ജോണ്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."