ഹജ്ജ് ഗൈഡ് മലയാളം ഉള്‍പ്പെടെ 11 ഭാഷകളില്‍
കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി വിതരണം ചെയ്യുന്ന ഹജ്ജ് ഗൈഡ് ഇത്തവണ മലയാളം ഉള്‍പ്പെടെ 11 ഭാഷകളില്‍ പുറത്തിറക്കും. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു തുടങ്ങി ഏതാനും ഭാഷകളില്‍ മാത്രം ഇതുവരെ പുറത്തിറക്കിയിരുന്ന ഹജ്ജ് ഗൈഡാണ് ഇത്തവണ 11 ഭാഷകളില്‍ പുറത്തിറക്കുന്നത്. ഇതില്‍ ഇംഗ്ലീഷ്,അറബി ഭാഷകള്‍ എല്ലാ ഗൈഡിലും ഉള്‍പ്പെടുത്തും.
മലയാളത്തിന് പുറമെ ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്,തെലുങ്ക്,കന്നട,ആസാമീസ്,ബംഗാളി, ഗുജറാത്തി, മണിപ്പൂരി എന്നീ 11 ഭാഷകളിലാണ് ഈ വര്‍ഷം ഹജ്ജ് ഗൈഡ് പുറത്തിറക്കുക. കവര്‍ പേജും, ഇന്നര്‍ പേജും ഉള്‍പ്പെടെ 8 പേജുകള്‍ കളറിലാവും ഗൈഡ് അച്ചടിക്കുക. തീര്‍ഥാടകര്‍ ഹജ്ജ് വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളടക്കം ചിത്ര സഹിതം ഗൈഡിലുണ്ടാകും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ഗൈഡിനെ ആസ്പദമാക്കി സംസ്ഥാനങ്ങള്‍ ഗൈഡ് പുറത്തിറക്കാറാണ് സാധാരണ പതിവ്. എന്നാല്‍ ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് പുറത്തിറക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഈ ചുമതല ഒഴിവായി കിട്ടും.
തീര്‍ഥാടകരെ ഹജ്ജ് വേളയില്‍ തിരിച്ചറിയാന്‍ കൈയില്‍ ധരിക്കുന്ന ലോഹച്ചങ്ങലയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."