കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കാന്‍ തയാറായി നിരവധി വിദ്യാര്‍ഥിനികള്‍
കാട്ടാക്കട: അര്‍ബുദം ബാധിച്ച് തലമുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് സ്വാന്ത്വനമേകി സ്വന്തം മുടി മുറിച്ച് വിഗ് നിര്‍മാണത്തിനായി നല്‍കാന്‍ വിദ്യാര്‍ത്ഥിനികള്‍ ലോക വനിതാ ദിനത്തില്‍ തയാറായി. പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തില്‍ 'കേശദാനം സ്‌നേഹദാനം' എന്ന പേരില്‍ മാര്‍ച്ച് 28ന് സ്‌കൂളില്‍ നടക്കുന്ന പ്രോഗ്രാമില്‍ വച്ച് പതിനാല് വിദ്യാര്‍ത്ഥിനികള്‍ 30 സെന്റിമീറ്റര്‍ നീളത്തില്‍ മുടി മുറിച്ച് നല്‍കും. ഇതിനായുള്ള സമ്മതപത്രം പതിനാല് വിദ്യാര്‍ത്ഥിനികള്‍ കേശദാന സമ്മതപത്രം പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖിയ്ക്ക് കൈമാറി. കീമോതറാപ്പിയ്ക്ക് വിധേയമാകുമ്പോള്‍ മുടി പൊഴിയുകയും രോഗികള്‍ക്കിത് വലിയ മനോവിഷമത്തിനും സ്വയം ഒതുങ്ങി കൂടുന്നതിനും കാരണമാവുകയും ചെയ്യുന്നു.
സ്വാഭാവിക മുടി കൊണ്ട് തന്നെ വിഗ് തയാറാക്കി സൗജന്വമായി നല്‍കി ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് കേശദാനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ സീമ സേവ്യര്‍ പറഞ്ഞു.
ത്യശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും മുടി ദാനം നല്‍കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. എണ്ണമയമില്ലാത്ത കഴുകി ഉണക്കിയ ഡൈ ഉപയോഗിക്കാത്ത മുടിയാണ് ദാനം ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."