ഗുരുവായൂര്‍ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി
ഗുരുവായൂര്‍: കൊവിഡ് പ്രതിരോധിക്കാന്‍ മുന്‍ കരുതലെന്നോണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ ഇന്നുമുതല്‍ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അറിയിച്ചു.
ക്ഷേത്രം തന്ത്രിമുഖ്യനുമായി ചര്‍ച്ച ചെയ്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചുദിവസം പിന്നിട്ട ഉത്സവാഘോഷത്തിന്റെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഇന്നുമുതലുള്ള അഞ്ചുദിവസങ്ങള്‍ എന്നിരിയ്‌ക്കേ, ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍, ഉത്സവ പകര്‍ച്ച, പ്രസാദ ഊട്ട് എന്നിവ ഇന്നുമുതല്‍ നിര്‍ത്തിവച്ചതായും ചെയര്‍മാന്‍ അറിയിച്ചു.
ക്ഷേത്രദര്‍ശനത്തിന് വിലക്കില്ല. ഭക്തക്തര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണം. ആനത്താവളത്തില്‍ ഈമാസം സന്ദര്‍ശകരെ അനുവദിക്കില്ല. വിവാഹം, ചോറൂണ്‍ എന്നീ വഴിപാടുകള്‍ നടത്താനെത്തുന്നവര്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."