കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍- 09-03-2017
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി.ബി.സി.എ മൂല്യനിര്‍ണയ ക്യാംപ്
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സിബി.സി.എ റഗുലര്‍(സി.യു.സി.ബി.സി.എസ്.എസ്), സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് (സി.സി.എസ്.എസ്) പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപ് മാര്‍ച്ച് 15 മുതല്‍ 22 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
എസ്.ഡി.ഇ നാലാം
സെമസ്റ്ററില്‍
പുനഃപ്രവേശനത്തിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബി.എബി.കോംബി.എസ്.സി (മാത്‌സ്)ബി.ബി.എ (സി.സി.എസ്.എസ്) കോഴ്‌സുകള്‍ക്ക് 2011 മുതല്‍ 2014 വരെയുള്ള വര്‍ഷത്തില്‍ പ്രവേശനം നേടി ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാര്‍ഥികള്‍ക്ക് നാലാം സെസ്റ്ററിലേക്ക് (സി.യു.സി.ബി.സി.എസ്.എസ്) പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷ ചലാന്‍ സഹിതം മാര്‍ച്ച് 21-നകം എസ്.ഡി.ഇയില്‍ ലഭിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.
ബി.എസ്‌സി നഴ്‌സിങ് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
നാലാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് സപ്ലിമെന്ററി പരീക്ഷ താഴെ കൊടുത്ത കേന്ദ്രങ്ങളില്‍ മാര്‍ച്ച് 20-ന് ആരംഭിക്കും.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ എല്ലാ കോളജുകളിലെയും അപേക്ഷകര്‍ കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റല്‍ കോളജ് ഓഫ് നഴ്‌സിങിലാണ് (ഫോണ്‍: 0495 3254588) പരീക്ഷക്ക് ഹാജരാകേണ്ടത്. പി.ആര്‍.4802017
ബി.ടെക് ഇന്റേണല്‍
പരീക്ഷ: സെന്റര്‍
മാറ്റത്തിന് അപേക്ഷിക്കാം
ബി.ടെക്പാര്‍ട്ട് ടൈം ബി.ടെക് ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് അവരുടെ ബ്രാഞ്ച് ഇപ്പോള്‍ ആ കോളജില്‍ നിലവിലില്ലെങ്കില്‍ ആ ബ്രാഞ്ച് നിലവിലുള്ള മറ്റൊരു കോളേജിലേക്ക് മാറുന്നതിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സെന്റര്‍ മാറ്റത്തിന് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എബി.എസ്.സി, ബി.കോം,ബി.ബി.എ, ബി.എം.എം.സി ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.സി.എസ്.എസ്) സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 30 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ അഞ്ച് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഏപ്രില്‍ ഏഴിനകം ലഭിക്കണം.
തടഞ്ഞുവച്ച ബി.പി.എഡ് പരീക്ഷാഫലം
തടഞ്ഞുവെച്ച രണ്ടാം വര്‍ഷ ബി.പി.എഡ് സപ്ലിമെന്ററി (ഏപ്രില്‍ 2016) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 23 വരെ സാധാരണ ഫോമില്‍ അപേക്ഷിക്കാം.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിഷ് പ്രോസസിങ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."