ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനിലെ ബി.ജെ.പി ശക്തികേന്ദ്രം കോണ്‍ഗ്രസ് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അവസാനമായി നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ രാംഗഢ് അസംബ്ലി മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. 9724 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫിയ സുബൈറിന്റെ വിജയം. ഇതോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 100 തികഞ്ഞു.
21 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് രാജസ്ഥാന് നിയമസഭയില്‍ മൂന്നക്കം തികച്ചു എന്ന പ്രത്യേകത കൂടി ഈ വിജയത്തിനുണ്ട്. 1998 ല്‍ 153 സീറ്റ് നേടിയതാണ് അവസാനത്തെ മൂന്നക്ക വിജയം.
ഹരിയാനയിലെ ജിന്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിസ്ഥാനാര്‍ഥി വിജയിച്ചു. വോട്ടിങ് മെഷീനില്‍ കൃതിമം നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഇവിടെ വോട്ടിങ് വൈകിയിരുന്നു.
12935 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി കൃഷന് മിഥന്‍ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രന്ദീപ് സിങ് സുര്‍ജേവാലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഇവിടെ ബി.ജെ.പി ജയിച്ചത്. ജനനായക് ജനതാ പാര്‍ട്ടിയുടെ നേതാവായ ദിഗ് വിജയ് സിംഗ് ചൗട്ടാലയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."