
പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല

കോഴിക്കോട്: പരീക്ഷാ സമയത്തിലെ തീരുമാനം പുനഃപരിശോധിക്കാതെ സർക്കാർ. കൂടുതൽ സമയവും ദിനങ്ങളുമുള്ള ഹയർ സെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷം വെച്ചതിന് നേരെയുള്ള പ്രതിഷേധത്തോട് വിദ്യാഭ്യാസ വകുപ്പ് മുഖം തിരിക്കുകയാണ്.
പത്താം തരം പരീക്ഷ രാവിലേക്കും രാവിലെത്തെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും ആക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ പൂർണമായും റമദാനിലാണെന്നതുകൂടി കണക്കിലെടുത്ത് പുനഃക്രമീകരിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് മൂന്നിനും പ്ലസ് വൺ പരീക്ഷ മാർച്ച് ആറിനുമാണ് തുടങ്ങുന്നത്. പത്താം തരത്തിലേത് രാവിലെ 9.30നാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി ഉച്ചക്ക് 1.30നും വെള്ളിയാഴ്ച രണ്ടിനും ആരംഭിക്കും. 4.25 ലക്ഷം വിദ്യാർഥികൾ പത്താം ക്ലാസിലും ഏഴര ലക്ഷത്തോളം കുട്ടികൾ പ്ലസ് വൺ, പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്.
ഒമ്പത് ദിവസമാണ് പത്താംതരം പരീക്ഷ. രാവിലെ 9.30ന് തുടങ്ങി മൂന്നെണ്ണം ഒഴികെ 11.15ന് സമാപിക്കും. ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിതം എന്നിവ 9.30ന് തുടങ്ങി 12.15നാണ് തീരുക.
ഹൈസ്‌കൂൾ അധ്യാപകരിൽ ഒരു വിഭാഗത്തിന് മാത്രമാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് ഇൻവിജിലേഷൻ ഡ്യൂട്ടി ഉണ്ടായിരിക്കുക. മാത്രമല്ല പാർട്ട് ഒന്ന്, പാർട്ട് രണ്ട് എന്നീ പേപ്പറുകളുടെ ദിവസം മാത്രം ഒന്നിലേറെ വിഷയങ്ങൾ ഉണ്ടാകും.
പത്താം തരം ചോദ്യപ്പേപ്പർ പ്രത്യേക കേന്ദ്രത്തിൽ നിന്ന് എത്തിക്കുന്നതിനാൽ പരീക്ഷാ നടത്തിപ്പുകാരായ ചീഫ്, ഡെപ്യൂട്ടി ചീഫ് എന്നിവർ രാവിലെ ഏഴു മണിക്കെങ്കിലും സ്‌കൂളിൽ ഹാജരാകണം. വിദൂര ദിക്കിൽ നിന്ന് എത്തേണ്ട അധ്യാപകർക്ക് നേരത്തെ പുറപ്പെട്ടാലേ ചോദ്യക്കടലാസ് പരീക്ഷാ കേന്ദ്രത്തിൽ എത്തി സ്വീകരിക്കാനാകൂ.
ഹയർ സെക്കൻഡറി പരീക്ഷ18 ദിവസം നീണ്ടു നിൽക്കുന്നതാണ്. ഇരട്ടി വിദ്യാർഥികൾ എഴുതുന്ന പരീക്ഷയുമാണ്. ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകരെയും നിയോഗിക്കുന്നതിന് പുറമെ യു.പി, എൽ.പി. അധ്യാപകരെയും നിയോഗിച്ചാണ് പരീക്ഷകൾ നടത്തുന്നത്. പത്താം തരത്തിലേത് മൂന്നെണ്ണം ഒഴികെ ഒന്നര മണിക്കൂറിന്റേതാണെങ്കിൽ ഹയർ സെക്കൻഡറിയിലെ പരീക്ഷ ചുരുങ്ങിയത് രണ്ടേകാൽ മണിക്കൂറിന്റേതാണ്.
ഒരേ പരീക്ഷാറൂമിൽ പല വിഷയക്കാരുണ്ടാകുന്നിതിനാൽ ഹയർ സെക്കൻഡറി പരീക്ഷക്ക് 2.45 മണിക്കൂർ എടുക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ മിക്കയിടങ്ങളിലും ഉള്ളതിനാൽ പിന്നെയും അര മണിക്കൂർ കഴിഞ്ഞാലേ പരീക്ഷ അവസാനിക്കൂ. തുടർന്ന് പേപ്പറുകൾ തിട്ടപ്പെടുത്തി സീലും ഒപ്പും വെച്ച് ചീഫിനെ ഏൽപിക്കണം. എല്ലാ റൂമിലെയും പേപ്പറുകൾ എത്തിക്കഴിഞ്ഞാലും ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ദിവസവും ഒന്നിലേറെ പേപ്പറുകളുടെ പരീക്ഷയുണ്ട്.
അവ വേർതിരിച്ച് നടപടി പൂർത്തിയാക്കണം. എല്ലാം കഴിഞ്ഞ ഓരോ വിഷയത്തിന്റെയും ബണ്ടിലുകൾ തയാറാക്കി വിലാസം എഴുതുമ്പോഴേക്ക് സന്ധ്യയാവും. പരീക്ഷാ പേപ്പറുകൾ അതത് ദിവസം തന്നെ തപാൽ ചെയ്യേണ്ടതാണെന്നിരിക്കെ എല്ലാദിവസവും പായ്ക്കറ്റുകൾ തയാറാകും മുമ്പെ തപാൽ ഓഫിസ് അടയ്ക്കും. സ്‌കൂളിൽതന്നെ പേപ്പർ സൂക്ഷിക്കുന്നത് അധ്യാപകർക്ക് കടുത്ത സമ്മർദത്തിന് ഇടയാക്കും.
പരീക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ടവരിൽ പകുതിയിലേറെ വനിതകളാണ്. പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷം ആക്കുന്നതാണ് ഗുണകരം എന്നാണ് അധ്യാപക ബഹുജന സംഘടനകൾ ഒരുപോലെ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും ഇതൊന്നും കേൾക്കാത്ത മട്ടിലാണ് വിദ്യാഭ്യാസ വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിസ്‌കരിക്കുന്നതിനിടെ സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• a minute ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്
Kerala
• 2 minutes ago
ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Kerala
• 16 minutes ago
ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം
qatar
• 24 minutes ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• 37 minutes ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 39 minutes ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• an hour ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• an hour ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• an hour ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• an hour ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 2 hours ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 2 hours ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 2 hours ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 hours ago
അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 3 hours ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 4 hours ago
മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 4 hours ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 4 hours ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 3 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 3 hours ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• 3 hours ago