ഗാന്ധിജിയെ 'വെടിവച്ച' ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക്ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്
മഹാത്മാ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിനു രൂപത്തിനു നേരെ വെടിയുതിര്‍ത്ത് ആഘോഷിച്ച അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക്ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്. വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്.
കേരളാ സൈബര്‍ വാരിയേഴ്സിന്റെ ലോഗോയോടൊപ്പം 'ഹിന്ദു മഹാസഭ മുര്‍ദാബാദ്' എന്ന മുദ്രാവാക്യവും പ്രദര്‍ശിപ്പിച്ചു.
സത്യപാത പിന്തുടരാന് ഗാന്ധിജി ലോകത്തെ എല്ലാവര്ക്കും പ്രചോദനമേകിയെന്നും അദ്ദേഹം എപ്പോഴും ഓര്‍മിക്കപ്പെടുമെന്നും ഇതോടൊപ്പം എഴുതിയിട്ടുണ്ട്. 'എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ നോവിക്കാനാവില്ല. കണ്ണിന് കണ്ണ് എന്നത് ലോകത്തെയാകെ അന്ധതയില്‍ ചെന്നവസാനിപ്പിക്കുകയേ ഉള്ളൂ' എന്ന ഗാന്ധി വചനവും വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്.
ഹാക്ക് ചെയ്തതിന്റെ വീഡിയോയും അറിയിപ്പും കേരളാ സൈബര്‍ വാരിയേഴ്സിന്റെ ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഹാക്കര്‍മാരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."