HOME
DETAILS

കേന്ദ്രം ആലോചിക്കുന്നത് പൗരത്വ പ്രക്ഷോഭകരെ കേള്‍ക്കുന്നതിന് പകരം കൈകാര്യം ചെയ്യാന്‍: പി.കെ കുഞ്ഞാലിക്കുട്ടി

  
backup
March 11 2020 | 15:03 PM

citizen-ship-issue-comment-p-k-kunjalikutty

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം അവരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ പറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ഡല്‍ഹി വംശഹത്യയെപ്പറ്റി ലോക്സഭയില്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷി നേതാക്കളുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ പാര്‍ലമെന്റിലെ ചര്‍ച്ചകൊണ്ട് കാര്യമായ ഫലമുണ്ടാവില്ലന്ന് കരുതിപ്പോവുകയാണ്.

നിരത്തുകളില്‍ സമരം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചാണ് മന്ത്രിമാര്‍ സംസാരിക്കുന്നത്. അവര്‍ എന്തിനാണ് സമരം ചെയ്യുന്നത് എന്നതിനെ പറ്റി അവധാനതയോടെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നതേയില്ല. അവര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നതിനെ പറ്റി പ്രസംഗിക്കുന്നതും മാധ്യമസ്ഥാപനങ്ങളെ നിരോധിക്കുന്നതുമൊക്കെയാണ് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പ്രക്ഷോഭകരുടെ ആവശ്യങ്ങളെ കേള്‍ക്കാന്‍ എന്താണ് സര്‍ക്കാര്‍ തയ്യാറാവാത്തത്. രാജ്യം ജനാധിപത്യ രാജ്യമല്ലേ. എന്ത് കൊണ്ടാണ് രാജ്യത്താകമാനം ജനങ്ങള്‍ സമരം ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി ആലോചിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പ്രക്ഷോഭം സമാധാനപൂര്‍ണമായാണ് നടക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയില്‍ ചിലര്‍ മനഃപ്പൂര്‍വ്വം പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ രജസിട്രേഷന്‍ നടപ്പാക്കില്ലന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടേതടക്കമുള്ള ആശങ്കകള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നതേയില്ല. രാജ്യത്തെ മുഖ്യ ന്യൂനപക്ഷത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നിയമത്തില്‍ ആശങ്കകളുണ്ട്. അവര്‍ പൗരത്വം അപകടത്തിലാവുമോ എന്ന് ഭയപ്പെടുന്നു. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ അവരുടെ ആശങ്കകള്‍ക്ക് ചെവികൊടുക്കാത്തത്. ഇന്ത്യ മതനിരപേക്ഷതയില്‍ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ഇന്ന് ലോകത്ത് നടക്കുന്ന ചര്‍ച്ചയെന്നത് തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago