HOME
DETAILS

പ്രവാചകന്റെ ഹിജ്‌റ പാതയിലൂടെ ഒരു യാത്ര; ക്ലേശം തിരിച്ചറിയാന്‍ അവസരമൊരുക്കി അധികൃതര്‍

  
backup
January 31 2019 | 16:01 PM

prophet-way-route-trip-hajj-and-umrah-spm-gulf

#അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ പ്രവാചകന്റെ പ്രശസ്തമായ പലായനത്തെ പുനരാവിഷ്‌കരിക്കാനൊരുങ്ങി അധികൃതര്‍. ഇതിനായി ഹിജ്‌റ പോയ പാതകളിലൂടെ യാത്രയൊരുക്കുകയാണ് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം. ടൂറിസം വകുപ്പാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. മക്കയില്‍ നിന്നും മദീനയിലേക്ക് പ്രവാചകന്‍ നടത്തിയ യാത്രക്ക് ഉപയോഗിച്ച അതേ പാതയിലൂടെ കൊടും മരുഭൂമിയിലൂടെയും മറ്റുമായിരിക്കും സഞ്ചാരം.

മുഹമ്മദ് നബി പ്രവാചക ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ മൂന്നാം വര്‍ഷത്തില്‍ നടന്ന ഹിജ്‌റ (പലായനം) യാത്രക്ക് ചരിത്രത്തില്‍ ഏറെ പ്രാധാന്യമാണുള്ളത്. ഒട്ടകപ്പുറത്ത് അനുചരന്മാരുമൊത്ത് തിഹാമ മരുഭൂമിയിലൂടെ യാത്ര ചെയ്ത പ്രവാചകന്‍ പതിനാലു രാപ്പകലുകള്‍ താണ്ടിയാണ് മദീനയില്‍ എത്തിയത്. ചുടുകാറ്റിനേയും മണല്‍കാറ്റിനേയും തരണം ചെയ്തു മലമ്പാതകള്‍ കീഴടക്കിയുള്ള ഈ യാത്ര മദീനയിലെ മസ്ജിദുല്‍ ഖുബാ നില്‍ക്കുന്ന സ്ഥലത്താണ് അവസാനിച്ചത്. ഇസ്‌ലാമിന്റെയും മാനവികതയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴികകല്ലായിരുന്നുയിത്. ഇതോടെയാണ് ഹിജ്‌റ വര്‍ഷാരംഭവും തുടങ്ങിയത്.

ഇവിടെയെത്തിയ പ്രവാചകനെ സ്വീകരിക്കാന്‍ തയ്യാറായ മദീനയിലെ സമൂഹം യാത്ര വരുന്നത് കാണാന്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കയറി നോക്കുന്നതും സംഘത്തെ കണ്ടപ്പോള്‍ 'ത്വലഅല്‍ ബദറൂ അലൈനാ, മിന്‍സാനിയാത്തില്‍ വദാഹ്' എന്ന് തുടങ്ങുന്ന ബൈത്തുകള്‍ പാടി ദഫ് മുട്ടി സ്വീകരിച്ചെന്നുമാണ് ചരിത്രം.

ഇതേ വഴിയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുകയാണ് അധികൃതര്‍. ശത്രുക്കള്‍ യാത്ര പിന്തുടര്‍ന്നപ്പോള്‍ പ്രവാചകനും ഏറ്റവും അടുത്ത സഹചാരി അബൂബക്കര്‍ സിദ്ധീഖും ഒളിച്ചു താമസിച്ച സൗര്‍ ഗുഹയും വിവിധ ചരിത്രസ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രക്ക് പാത സജ്ജീകരിക്കുന്നത്. യാത്രയില്‍ വിവിധയിടങ്ങളില്‍ ചരിത്ര വിശദീകരണത്തിനായി പ്രത്യേകം സംഘങ്ങളും മ്യൂസിയങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയവയും വഴികളില്‍ സജ്ജീകരിക്കും.

 

[video width="626" height="360" mp4="http://suprabhaatham.com/wp-content/uploads/2019/02/VID-20190124-WA0117.mp4"][/video]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago