HOME
DETAILS
MAL
റിയാദിൽ മരിച്ച കൊടുവള്ളി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്കരിക്കും
backup
March 12 2020 | 03:03 AM
റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കൽ വിനോദി(50)ന്റെ മൃതദേഹം നാളെ (വെള്ളി) നാട്ടിലേത്തിച്ച് സംസ്ക്കരിക്കും. വെള്ളിയാഴ്ച പുലർച്ചെ 12.50നുള്ള സഊദി എയർലൈൻസ് വിമാനത്തിലാണ് മൃതദേഹം കൊണ്ട് പോകുന്നത്. ഇന്ത്യൻ സമയം രാവിലെ 8 മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം അവിടെ ബന്ധുക്കൾ ഏറ്റുവാങ്ങും. 14 വർഷമായി റിയാദ് ന്യൂ സനയ്യയിൽ സ്വർണ്ണപ്പണിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഷീബയാണ് ഭാര്യ. മക്കൾ: വൈഷ്ണവ്, വിസ്മയ. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, നജീബ് നെല്ലാങ്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ സ്പോൺസറും ബന്ധുക്കളും നിയമ നടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."