എസ്.ബി.ഐയിലെ വിവരങ്ങളും 'ചോരും'
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്ത സര്‍വറുകളിലെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ ബാങ്ക് നിക്ഷേപം, അടുത്തിടെ നടന്ന ഇടപാടുകള്‍ തുടങ്ങിയവ കഴിഞ്ഞ രണ്ടുമാസമായി ഒരുതരത്തിലുള്ള സുരക്ഷയുമില്ലാത്ത വിധത്തിലാണ് സൂക്ഷിക്കുന്നതെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
മുംബൈയിലെ ഒരു ഡാറ്റാ സെന്ററിലാണ് എസ്.ബി.ഐ ക്വിക്ക് എന്ന പേരിലുള്ള സേവനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാകുന്ന വിധത്തിലാണ് ഇതെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവരങ്ങള്‍ സൂക്ഷിച്ച സെര്‍വറിന് പ്രത്യേക പാസ്‌വേര്‍ഡ് സുരക്ഷയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക വൈദഗ്ധ്യമുള്ള ആര്‍ക്കും ഇവിടെനിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ബാങ്ക് നല്‍കുന്ന സന്ദേശങ്ങള്‍, ഇടപാടുകള്‍, ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍, ബാങ്ക് ബാലന്‍സ് തുടങ്ങിയ എല്ലാ കാര്യങ്ങളും പാസ്‌വേര്‍ഡ് സുരക്ഷയില്ലാത്തതുകൊണ്ട് ആര്‍ക്കും ലഭ്യമാകും. ടെക് ക്രഞ്ച് നടത്തിയ അന്വേഷണത്തില്‍ ആര്‍ക്കുവേണമെങ്കിലും എളുപ്പത്തില്‍ ബാങ്ക് വിവരങ്ങള്‍ ലഭ്യമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."