ബജറ്റില്‍ കൊണ്ടോട്ടിക്ക് തിരിച്ചടി: ആശുപത്രി ക്വാര്‍ട്ടേഴ്‌സിന് 60 ലക്ഷം; ചീക്കോട് കുടിവെള്ള പദ്ധതിക്ക് ടോക്കണ്‍
കൊണ്ടോട്ടി: സംസ്ഥാന ബജറ്റില്‍ കൊണ്ടോട്ടി മണ്ഡലത്തിന് ആകെ ലഭിച്ചത് മൂന്ന് പദ്ധതികള്‍ക്ക് ഒരുകോടി 40 ലക്ഷം രൂപമാത്രം.മറ്റു പദ്ധികള്‍ക്ക് ടോക്കണ്‍ ലഭിച്ചെങ്കിലും ചീക്കോട് കുടിവെളള പദ്ധതിക്കടക്കം ബജറ്റില്‍ ഉള്‍പ്പെടുത്താതെ പോയത് മണ്ഡലത്തിന് തിരിച്ചടിയായി. കൊണ്ടോട്ടി താലൂക്ക് ഹെര്‍ഡ്‌കോട്ടേഴ്‌സ് ആശുപത്രി നവീകരണത്തിന് 60 ലക്ഷവും കൊണ്ടോട്ടി എജ്യുക്കേഷന്‍ കോംപ്ലകസിന് 40 ലക്ഷവും ഓമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് 40 ലക്ഷവുമാണ് ബജറ്റില്‍ ലഭിച്ചത്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി ഒരു ബ്ലോക്ക് നിര്‍മിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും പ്രതീക്ഷയേകുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുളള ചീക്കോട് കുടിവെള്ള പദ്ധതിക്ക് ബജറ്റില്‍ പ്രത്യേകമായി തുക അവകയിരുത്താത് കനത്ത തിരിച്ചടിയാണ്. കൊണ്ടോട്ടി നഗരസഭ ഒഴിച്ച് മറ്റു പഞ്ചായത്തുകളില്ലെലാം വിതരണ പൈപ്പലൈന്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ബജറ്റില്‍ തുക വകയിരുത്തേണ്ടിയിരുന്നു.പദ്ധതിയെ ടോക്കണ്‍ പ്രൊവിഷണിലാണ് ഉള്‍പ്പെടുത്തിയത്. കൊണ്ടോട്ടി പൈതൃക ടൂറിസം പദ്ധതി, വാഴക്കാട്-ചീക്കോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, കോഴിക്കോട്-പാലക്കാട് റോഡില്‍ തുറക്കല്‍ ബൈപ്പാസ്, കൊണ്ടോട്ടി മിനി സിവില്‍ സ്റ്റേഷന്‍ എന്നീ പദ്ധതികളെ ടോക്കണ്‍ പ്രൊവിഷണിലാണ് ഉള്‍പ്പെടുത്തിയത്. മണ്ഡലത്തില്‍ ടോക്കണ്‍ പ്രൊവിഷണ്‍ നേടിയ മറ്റു പദ്ധതികള്‍ ഇവയാണ്. കൊണ്ടോട്ടി ഖാസിയാരകത്തിന് സമീപമുള്ള എ.ഇ.ഒ ഓഫിസ് നില്‍ക്കുന്നിടത്ത് എ.ഇ.ഒ ഓഫിസും ബി.ആര്‍.സിയും കോണ്‍ഫറന്‍സ് ഹാളും കോംപ്ലക്‌സില്‍ നിര്‍മിക്കും. മിനി സിവില്‍ സ്റ്റേഷന് ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷണിലാണ് ഉള്‍പ്പെടുത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനാണ് കൊണ്ടോട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ഇതും ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."