HOME
DETAILS
MAL
ഫൈബര്‍ വള്ളം തകര്‍ന്നു
backup
February 01 2019 | 03:02 AM
പൊന്നാനി: തിരുവനന്തപുരം സ്വദേശികളുടെ ഫൈബര്‍ വള്ളം നടുക്കടലില്‍ തകര്‍ന്നു. പൊന്നാനിയില്‍നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ശക്തമായ കാറ്റില്‍പെട്ട് വള്ളം തകര്‍ന്നത്. ഇതിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ആറു മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയവര്‍ രക്ഷിച്ചു. തിരുവനന്തപുരം സ്വദേശി ജെറോണിന്റെ ഉടമസ്ഥതയിലുള്ള അദ്ഭുതമാതാ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്. വള്ളത്തിന്റെ അടി ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."