HOME
DETAILS
MAL
ഒളിംപിക് യോഗ്യത: മനോജ് കുമാര്‍ രണ്ടാം റൗണ്ടില്‍
backup
June 18 2016 | 03:06 AM
ബക്കു: എ.ഐ.ബി.എയുടെ ലോക ഒളിംപിക് യോഗ്യതാ ബോക്സിങ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മനോജ് കുമാര്‍ രണ്ടാം റൗണ്ടില്‍ കടന്നു.
64 കിലോ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് മനോജ് കുമാര്‍ രണ്ടാം റൗണ്ടിലെത്തിയത്. പ്യൂട്ടോ റിക്കയുടെ ഡാനിയെലിറ്റോ സോറില്ല ഡി ലാ റോസയെയാണ് പരാജയപ്പെടുത്തിയത്.
സ്കോര്‍ 2-1. ഈജിപ്തിന്റെ മുഹമ്മദ് ഇസ്ലാം അഹമ്മദ് അലിയാണ് രണ്ടാം റൗണ്ടില്‍ മനോജ് കുമാറിന് എതിരാളി.
അതേസമയം മറ്റു രണ്ടു ഇന്ത്യന്‍ താരങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
ഗൗരവ് ബിദൂരി(52 കിലോ) അമേരിക്കയുടെ അന്റോണിയോ വര്ഗാസിനോടും മന്ദീപ് ജാങ്റ(69 കിലോ)സ്പാനിഷ് താരം യൂബ സിസോക്കോ എന്ദിയായെയോടും പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."