പാലാരിവട്ടം പാലം അഴിമതി: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിവൈ.എസ്.പി ആര്‍. അശോക് കുമാറിനെയും ഫോര്‍ട്ട് സി.ഐ കെ.കെ ഷെറിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് വിജിലന്‍സ് യൂനിറ്റ് എസ്.പി ശശിധരന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. വിജിലന്‍സ് ഡയരക്ടറുടെ വിശദമായ അന്വേഷണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടിട്ടുണ്ട്. തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്താന്‍ ഇടയാക്കിയ സംഭവത്തില്‍ എ.ടി.ഒയെ അറസ്റ്റ് ചെയ്ത ഉദ്യോസ്ഥനും കൂടിയാണ് സി.ഐ ഷെറി.
പാലാരിവട്ടം പാലം അഴിമതി അന്വേഷിച്ച ആദ്യ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആര്‍ അശോക് കുമാര്‍. ഇയാള്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ സഹായിക്കുന്ന നിലപാടെടുക്കുന്നുവെന്ന് ആദ്യഘട്ടത്തില്‍ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
ഇബ്രാഹിം കുഞ്ഞിനെതിരേ തെളിവുകള്‍ ശേഖരിക്കുന്നതിലും വിവരങ്ങള്‍ ഹൈക്കോടതിയില്‍ അഭിഭാഷകരുമായി പങ്കുവയ്ക്കുന്നതിലും വീഴ്ച വരുത്തിയതോടെ ഇന്റലിജന്‍സാണ് ആദ്യം അന്വേഷണം നടത്തിയത്.
ഇബ്രാഹിംകുഞ്ഞിന്റെ ഇടനിലക്കാരുമായി നിരന്തരം അശോക്കുമാര്‍ ബന്ധപ്പെടുന്നതായും ഇന്റലിജന്‍സ് കണ്ടെത്തി. കൂടാതെ കേസിലെ സാക്ഷികളെയും, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ സി.ഐ കെ.കെ ഷെറി ശ്രമിക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."