കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ വിദേശപ്രതിനിധികള്‍ തെന്നലയിലെത്തി
തിരൂരങ്ങാടി: കുടുംബശ്രീയുടെ കൃഷിരീതികളെ നേരിട്ടറിയാന്‍ വിദേശ പ്രതിനിധികള്‍ തെന്നലയിലെത്തി.
അഫ്ഗാനിസ്ഥാന്, ലിബിയ, ലൈബീരിയ, മൊസാംബിക്, കെനിയ, ഘാന, ഉഗാണ്ട, മംഗോളിയ, മലാബി തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ ,കാര്‍ഷിക, ഫിഷറീസ്, വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളടക്കമുള്ള ഇരുപത്തഞ്ചോളം ഉന്നത ഉദ്യോഗസ്ഥരാണ് ജില്ലാ കുടുംബ ശ്രീ കോര്‍ഡിനേറ്റര്‍ സി.കെ. ഹേമലത, സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ഡോ. രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തെന്നലയിലെത്തിയത്. കഴിഞ്ഞ 28ന് കേരളത്തിലെത്തി തൃശൂരിലെ 'കില'യില്‍ തങ്ങി പഠനം നടത്തുന്ന സംഘത്തിന്റെ മുഴുവന്‍ ചിലവും അമേരിക്കയാണ് വഹിക്കുന്നത്.
മലപ്പുറത്തിന് പുറമെ, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലും സംഘം പഠനം നടത്തുന്നുണ്ട്. ഓരോജില്ലകളിലെ കുടുംബശ്രീയിലെയും വ്യത്യസ്ത രീതിയിലുള്ള കാര്യങ്ങള്‍ പഠനത്തിന് വിധേയമാക്കുന്നുണ്ട്. ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നു എന്നതാണ് തെന്നലഗ്രാമപഞ്ചായത്തിലെ അഗ്രോ പൊഡ്യൂസര്‍ കമ്പനി സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീന്‍, വൈസ് പ്രസിഡന്റ് കരുമ്പില്‍ സലീന, അഷ്റഫ് തെന്നല, ടി.വി. നൗഷാദ് തുടങ്ങിയ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും സംഘത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."