വേളാങ്കണ്ണി-കൊല്ലം ട്രെയിന്‍ കോട്ടയം വഴി സര്‍വിസ് നടത്തണം: കൊടിക്കുന്നില്‍ സുരേഷ് എം.പി
ചങ്ങനാശേരി: വേളാങ്കണ്ണിയില്‍ നിന്നും കൊല്ലത്തേക്ക് ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിന്‍ പ്രതിദിന ട്രെയിനായി ഓടിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരോട് ആവശ്യപ്പെട്ടു.
കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് പാതയില്‍ കൊല്ലം നാഗൂര് ട്രെയിന്‍ ദിവസേന ഓടിക്കൊണ്ടിരുന്നതാണ്. എന്നാല്‍ ബ്രോഡ്ഗേജ് പണികള്‍ ആരംഭിച്ചതോടു കൂടി ഈ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെയ്ക്കുകയായിരുന്നു. ബ്രോഡ്ഗേജ് പണികള്‍ പൂര്‍ത്തിയായതോടു കൂടി എഗ്മോര്‍ ചെന്നൈ കൊല്ലം സര്‍വ്വീസിനോടൊപ്പം തന്നെ വേളാങ്കണി സര്‍വ്വീസും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം കൊല്ലത്ത് നിന്നും താംബരത്തേക്കാണ് ട്രെയിന്‍ ഓടിച്ചത്. നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് താംബരം കൊല്ലം ട്രെയിന്‍ ചെന്നൈ എഗ്മോറില്‍ നിന്നും യാത്ര ആരംഭിച്ചത്. എന്നാല്‍ ഈ ട്രെയിന്‍ ഇതുവരെ ദിനം പ്രതിയായിട്ടില്ല.
കൊല്ലം നാഗൂര് എക്സ്പ്രസ് ട്രെയിന്‍ വേളാങ്കണ്ണി എക്സ്പ്രസായി ഓടുമ്പോള്‍ ഈ ട്രെയിന്‍ ദിനം പ്രതി ഓടിക്കാതെ സ്പെഷ്യല്‍ ട്രെയിനായി ഓടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരെ അറിയിച്ചു. വേളാങ്കണ്ണി ട്രെയിന്‍ കൊച്ചുവേളി വരെ ഓടിക്കുന്നതിന് പകരം കൊല്ലത്ത് നിന്നും കോട്ടയം വഴി എറണാകുളം വരെ സര്‍വീസ് നടത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
കൊല്ലം മുതല്‍ കൊച്ചുവേളി വരെ ട്രെയിന്‍ ഓടിച്ചാല്‍ യാത്രക്കാര്‍ക്ക് അത് പ്രയോജനം ചെയ്യില്ല. എന്നാല്‍ വേളാങ്കണ്ണി ട്രെയിന്‍ കൊല്ലത്ത് നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് ഓടിച്ചാല്‍ മധ്യതിരുവിതാംകൂറില്‍ നിന്നും വേളാങ്കണ്ണി, നാഗൂര് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.മാത്രമല്ല മധ്യതിരുവിതാംകൂറില്‍ നിന്നും വേളാങ്കണ്ണി, നാഗൂരിലേക്ക് ഇപ്പോള്‍ ട്രെയിന്‍ സര്‍വ്വീസ് ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കിയതെന്നും ഈ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് ജനറല്‍ മാനേജര്‍ ഉറപ്പു നല്‍കിയതായും വേളാങ്കണി കൊല്ലം ട്രെയിന്‍ മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട ആവണീശ്വരത്ത് സ്റ്റോപ്പ് ഉണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."