നെയ്യപ്പത്തിനെ ഗൂഗിള്‍ കൈവിട്ടു; അടുത്ത ആന്‍ഡ്രോയിഡ് ന്യൂടെല്ല
കൊതിപ്പിച്ച് കൊതിപ്പിച്ച് നെയ്യപ്പത്തോളം കൊതിപ്പിച്ച് ഗൂഗിള്‍ മലയാളികളെ കൈവിട്ടു. നെയ്യപ്പമെന്നല്ല, പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ പേര് ന്യൂടെല്ലയെന്നായിരിക്കും. ആന്‍ഡ്രോയിഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഹിരോഷി ലോക്കീമര്‍ തന്നെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പുതിയ വേര്‍ഷന്‍ പണിയുന്ന സ്ഥലത്തുനിന്നുള്ള സ്‌ക്രീന്‍ഷോട്ടോടു കൂടിയുള്ള ചിത്രസഹിതമാണ് ലോക്കീമറിന്റെ ട്വീറ്റ്.
Just testing some stuff out... pic.twitter.com/6KPTEgXl9K
— Hiroshi Lockheimer (@lockheimer) June 15, 2016
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലുള്ള മധുരപലഹാരങ്ങളുടെ പേരാണ് ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ക്ക് ഉപയോഗിച്ചുവരുന്നത്. സി എന്ന അക്ഷരത്തില്‍ തുടങ്ങി ഇപ്പോഴത് എം (മാര്‍ഷല്ലോ) വേര്‍ഷനില്‍ എത്തിനില്‍ക്കുന്നു. പുതുതായി വരേണ്ടത് എന്‍ അക്ഷരത്തില്‍ തുടങ്ങുന്ന മധുരപലഹാരമാണ്. ഈ വേര്‍ഷനു പേരിടുന്നതിനായി ഇപ്രാവശ്യം വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ മലയാളി പലഹാരമായ നെയ്യപ്പം മുന്നിട്ടുനിന്നിരുന്നു. എന്നാല്‍ ന്യൂടല്ലയ്ക്കാണ് ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നത്.
കൊതിപ്പിച്ച് വെറുതെയാക്കിയ ഗൂഗിളിനെ ഇനി മലയാളികള്‍ വെറുതെ വിടുമെന്നോയെന്നാണ് കണ്ടറിയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."