HOME
DETAILS

നിയന്ത്രണത്തില്‍, ശുഭമാണെന്ന് പറയാനാവില്ല: മുഖ്യമന്ത്രി

  
backup
March 13 2020 | 11:03 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%ad%e0%b4%ae%e0%b4%be-2

 

തിരുവനന്തപുരം: സംസ്ഥഇറ്റലി ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നു വരുന്നവരെ നിരീക്ഷിക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം പാലിച്ചില്ലാനം പ്രത്യേക സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നതെന്നും കാര്യങ്ങള്‍ എല്ലാം ശുഭമാണെന്ന് പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം സെക്രട്ടേറിയറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവധിയിലുള്ള സെക്രട്ടറിമാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ ഓരോ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും പഞ്ചായത്ത് സെക്രട്ടറിമാര്‍ മുതല്‍ കലക്ടര്‍വരെയുള്ളവരെയും ഉള്‍പ്പെടുത്തി പ്രത്യേകയോഗം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ഗൗരവത്തോടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു പോകേണ്ടതുണ്ട്. വൈറസ് വ്യാപനം തടയാനായിട്ടുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് തെറ്റായ ഇടപെടല്‍ നടക്കുന്നു. ആലപ്പുഴയില്‍ ഒരു റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളെ ഇറക്കി വിടാന്‍ ശ്രമമുണ്ടായി. ഇത്തരം ദുരനുഭവം ടൂറിസ്റ്റുകള്‍ക്ക് ഉണ്ടാകരുത്. ഏതെങ്കിലും വിദേശിയെ കണ്ടാല്‍ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. ഇത് നാടിന് ദുഷ്‌പേര് ഉണ്ടാക്കും. അത്തരം നിലപാടുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായമായവരില്‍ രോഗം പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, മറ്റു വോളണ്ടിയര്‍മാര്‍ എന്നിവരെ ഉപയോഗിച്ച് വയോജന സംരക്ഷണത്തിന് പ്രത്യേക പരിപാടികള്‍ നടത്തും. വയോജന കേന്ദ്രങ്ങളില്‍ സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ജോലിക്ക് പോകാനാവാത്ത സ്ഥിതിയുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  3 months ago