ബി.ജെ.പിയുടെ പ്രകടനപത്രിക ; വിമര്‍ശനവുമായി കോണ്‍ഗ്രസ്
കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് തയാറാക്കിയ ബി.ജെ.പിയുടെ പ്രകടന പത്രികയാണിതെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
വോട്ടര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങിക്കുന്നതിന് തുല്യമായ പ്രവര്‍ത്തനങ്ങളാണ് ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ബജറ്റില്‍ പറയുന്ന പലതും തെരഞ്ഞെടുപ്പില്‍ വോട്ടുനേടാനുള്ള തന്ത്രം മാത്രമാണ്. മെയ് വരെ അധികാരത്തിലിരിക്കാന്‍ മാത്രം അവകാശമുള്ള മോദി സര്‍ക്കാരിന് ബജറ്റില്‍ പറഞ്ഞ ഒരു കാര്യങ്ങളും നടപ്പാക്കാനാകില്ല. പിന്നെ എന്തിനാണ് നടക്കാത്ത സ്വപ്നങ്ങള്‍ വിതരണം ചെയ്യുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
ഏപ്രില്‍-മെയ് മാസങ്ങളിലായിരിക്കും പൊതുതെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ അല്ലാതെ മറ്റൊന്നുമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത എന്തെങ്കിലും പദ്ധതി നടപ്പില്‍ വന്നിട്ടുണ്ടോ എന്നതു സര്‍ക്കാര്‍ തുറന്നു പറയണം. വാഗ്ദാനങ്ങള്‍ മാത്രമല്ലാതെ കാര്യമായ ഒന്നും ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എങ്ങനെയെങ്കിലും വോട്ട് നേടി അധികാരത്തില്‍ വരികയെന്നല്ലാതെ മറ്റൊന്നും ബി.ജെ.പിക്ക് മുന്‍പിലില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാഹുല്‍ ഗാന്ധി
"കാര്‍ഷിക മേഖലയ്ക്ക് അനുകൂലമെന്ന് പ്രഖ്യാപിച്ച ബജറ്റ് കര്‍ഷകരെ അവഹേളിക്കുന്നതിന് തുല്യമാണ്. കര്‍ഷക ജനതയുടെ ജീവിതം തകര്‍ത്ത മോദി, ഇപ്പോള്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുളള ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആശ്വാസ നടപടികളൊന്നും തന്നെയില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച മോദി തന്റെ കഴിവില്ലായ്മയും അഹന്തയും വച്ചു പുലര്‍ത്തിയപ്പോള്‍ ഇവിടെ തകര്‍ന്നടിഞ്ഞത് കര്‍ഷകരും കാര്‍ഷിക മേഖലയുമാണ്. ഇപ്പോള്‍ ബജറ്റില്‍ കര്‍ഷകര്‍ക്ക് പണം നല്‍കുമെന്ന് പറയുന്നു. എന്നാല്‍ പ്രതിദിനം 17 രൂപയാണ് ഓരോരുത്തരുടെയും അക്കൗണ്ടില്‍ എത്തുക".
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."