കടുവകളുടെ പുനരധിവാസം പ്രതിസന്ധിയില്‍
സുല്‍ത്താന്‍ ബത്തേരി: ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവകളെ പിടികൂടി പുനരധിവസിപ്പിക്കുന്നത് വനം വകുപ്പിന് തലവേദനയാകുന്നു. മുമ്പ് തൃശൂരിലെയും തിരുവനന്തപുരത്തേയും മൃഗശാലകളിലേക്കാണ് ജില്ലയില്‍ നിന്നും പിടകൂടുന്ന കടുവകളെ കൊണ്ടുപോയിരുന്നത്. എന്നാല്‍ മൃഗശാലകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര എണ്ണമായതോടെ ഇനി കടവകളെ വേണ്ടെന്ന നിലപാടിലാണ് അധികൃതര്‍.
ഇതോടെയാണ് വനപാലകര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കടുവകള്‍ തമ്മിലുള്ള ആക്രമണങ്ങളില്‍ പരുക്കു പറ്റിയതോ പ്രായാധിക്യത്താല്‍ അവശതയുള്ളതോ ആയ കടുവകളാണ് പുറത്തിറങ്ങി വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നത്. ഇവയെ പിടികൂടി ചികിത്സ നല്‍കി പുനരധിവസിപ്പിക്കുന്നതാണ് വനം വകിപ്പിന് ഈ സാഹചര്യത്തില്‍ വെല്ലുവിളിയാകുന്നത്.
നിലവില്‍ വനം വകുപ്പിന്റെ കൂട്ടില്‍ അകപെട്ട കടുവയെ നെയ്യാറിലെ വിദഗ്ദ ചികിത്സയ്ക്ക് ശേഷം എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ ചികിത്സക്ക് ശേഷം നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ തന്നെ പുനരധിവസിപ്പിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.ഗുരുതരമായി പരുക്കേറ്റ കടുവകളെയും പ്രായധിക്യത്താല്‍ സ്വന്തം വാസസ്ഥലം നഷ്ടപെട്ട കടുവകളെയോ പിടികൂടി വനത്തില്‍ തന്നെ തുറന്ന് വിടാനും കഴിയില്ല.
2012ല്‍ മാനന്തവാടിയില്‍ വളര്‍ത്തു മൃഗങ്ങളെ അക്രമിച്ചു വകവരുത്തിയ കടുവയെ പിടികൂടി കുറിച്യാട് റെയ്ഞ്ചില്‍ തുറന്ന് വിടുകയും ഈ കടുവ ഒരു മാസത്തിന്നിടെ 18-ാളം വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുകയും ചെയതിരുന്നു. ഒടുവില്‍ ഈ കടുവയെ വെടിവച്ച് കൊല്ലുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ പിടികൂടുന്ന കടുവകളെ പുനരധിവസിപ്പിക്കാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപെട്ടവര്‍ തയ്യാറകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."