HOME
DETAILS
MAL
കോവിഡ് 19 കൊറോണ: സഊദിയിൽ 17 പുതിയ കേസുകൾ കൂടി, രോഗ ബാധിതരുടെ എണ്ണം 103 ആയി ഉയർന്നു
backup
March 14 2020 | 17:03 PM
റിയാദ്: സഊദിയിൽ പുതുതായി 17 കോവിഡ് 19 കൊറോണ വൈറസ് ബാധ കൂടി കണ്ടെത്തി. ഇതോടെ രാജ്യാത്താകെ കണ്ടെത്തിയ വൈറസ് ബാധിതരുടെ എണ്ണം 103 ആയി ഉയർന്നു. ഇന്ന് മാത്രമായി 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ തലസ്ഥാന നഗരിയായ റിയാദിൽ 12 വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ 10 പേരും സഊദി പൗരന്മാരും ഒരാൾ യുഎസ് പൗരനും മറ്റൊരാൾ ഫ്രഞ്ച് പൗരനുമാണ്. ബാക്കിയുള്ളവരിൽ 4 കേസുകൾ കിഴക്കൻ പ്രവിശ്യയിലാണ്. ഖത്വീഫിൽ ഒരാളും അൽ ഹസയിൽ ഒരാളും ഉൾപ്പെടും. ജിദ്ദയിലാണ് മറ്റൊരു വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതെ സമയം, കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ സഊദിയിലെത്തിയ എല്ലാ വിദേശികളും 14 ദിവസം നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 14 ദിവസം വീടുകളില്‍ കഴിയുന്നവര്‍ക്കെല്ലാം അസുഖ അവധി അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതു കാരണം സഊദിയിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് മാര്‍ച്ച് 15 മുതല്‍ 30 വരെയുള്ള ദിവസങ്ങള്‍ ഔദ്യോഗിക അവധിയായി പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."