മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച സംഭവം പ്രതികള്‍ കോടതിയില്‍ ഹാജരായില്ല
മലപ്പുറം: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. ചെറുകാവ് പഞ്ചായത്തിലെ ചാമപ്പറമ്പ് ജുമാ മസ്ജിദിലുണ്ടായ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സുപ്രഭാതം ലേഖകനെ അക്രമിച്ച കേസിലെ പ്രതികളാണ് കോടതിയില്‍ ഹാജരാകാതിരുന്നത്. പരാതിക്കാരനായ സുപ്രഭാതം ലേഖകന്‍ എന്‍.എം കോയ മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായെങ്കിലും പ്രതികളെത്താത്തതിനാല്‍ കേസ് അടുത്ത 12 ലേക്ക് മാറ്റിവച്ചു. 2016 ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ലേഖകനെ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കൈവിരലിന് സാരമായ പരുക്കേല്‍ക്കുകയും ഓട്ടോ റിക്ഷക്ക് കേട്പാടുകള്‍ സംഭവിക്കുകയും കാമറ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരേ കേസെടുത്ത പൊലിസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ചാമപ്പറമ്പ് സ്വദേശി പാലപ്പെട്ടി ഖാലിദ,് മുഹമ്മദ് ഹാബില്‍, പെരുന്തൊടി ഉവൈസ്, പൊയിലി മുസ്തഫ, പാലപ്പെട്ടി സലീം എന്നിവരാണ് അറസ്റ്റിലായിരുന്നത്. കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."