നഗരസഭയില്‍ നിര്‍മാണ പ്രവൃത്തികള്‍ വൈകുന്നതില്‍ പ്രതിഷേധം
കരുനാഗപ്പള്ളി: നഗരസഭ വിഭാവനം ചെയ്ത ശ്മശാന നിര്‍മാണവും മുനിസിപ്പല്‍ ടവര്‍ നിര്‍മാണവും ഇഴഞ്ഞ് നീങ്ങുകയാണെന്ന് പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.കെ വിജയഭാനുവും യു.ഡി.എഫ് കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥപ്രമുഖരുടെയും ഭരണനേതൃത്വത്തിന്റെയും കഴിവുകേടാണ് പ്രകടമാകുന്നത്.
മഹാത്മാ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷക്കണക്കിന് രൂപ ബാങ്ക് നിക്ഷേപം ഉണ്ടായിട്ടും സമയബന്ധിതമായി പ്രവൃത്തികള്‍ ചെയ്യിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയിട്ടുണ്ടെന്നും കൗണ്‍സിലര്‍മാരായ എസ്. ശക്തികുമാര്‍, സി. ഗോപിനാഥപണിക്കര്‍, ബി. മോഹന്‍ദാസ്, മുനമ്പത്ത് അബ്ദുല്‍ഗഫൂര്‍, ശോഭാജഗപ്പന്, മെഹര്ഹമീദ്, സുനിതാ സലിംകുമാര്‍, ബി. ഉണ്ണികൃഷ്ണന്, ജി. സാബു, ബേബിജെസ്ന, എല്‍. ദീപ്തി, പ്രീതി രമേശ്, പി. തമ്പാന്, ആശാഅനില് എന്നിവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."