HOME
DETAILS
MAL
വാളയാറില്‍ കുടുംബത്തിന് നേരെ ആക്രമണം: പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് പരാതി
backup
March 15 2020 | 15:03 PM
പാലക്കാട്: വാളയാറില്‍ കുടുംബത്തിന് നേരെ ആക്രമണം. കോട്ടയം ചങ്ങനാശേരി സ്വദേശികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി , ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റവര്‍ വാളയാര്‍ പൊലിസില്‍ മൊഴി നല്കി. ചങ്ങനാശ്ശേരി സ്വദേശിയായ ആസിഫ്, ഭാര്യ നാജിയ, ആസിഫിന്റെ സഹോദരന് അനീഷ്, ഇവരുടെ സുഹൃത്ത് അര്‍ഷിദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇവരെ വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ആക്രമണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയതെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു. വീടുകയറി ആക്രമിച്ചു, ആയുധം ഉപയോഗിച്ചു, മര്‍ദിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി വാളയാര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."