HOME
DETAILS

ജയിക്കാന്‍ പൊരുതുന്ന മതേതരത്വം

  
backup
March 15 2020 | 17:03 PM

secularism

 


കൊവിഡ് - 19 കൊലവിളി ഉയര്‍ത്തുമ്പോഴും അതിനേക്കാളേറെ മരണം ഇന്ത്യയില്‍ പിടികൂടിയത്, പൗരത്വ നിയമ ഭേദഗതിക്കെതിരായി പോരാടിക്കൊണ്ടിരിക്കുന്നവരെയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ നമ്മുടെ ഇന്ത്യയുടെ തലസ്ഥാനത്ത് തന്നെ മൂന്നു ദിവസം നടന്ന നരനായാട്ടില്‍ മരിച്ചവര്‍ അമ്പതിലേറെ ആയിരുന്നു. ഡിസംബര്‍ 11നു പൗരത്വ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം ഡല്‍ഹിക്കു പുറമെ ഉത്തര്‍പ്രദേശില്‍ 19 പേരും അസമില്‍ രണ്ടുപേരും കര്‍ണാടകയില്‍ ഒരാളും കൊല്ലപ്പെട്ടതായി ഹിന്ദുപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വെടിയേറ്റുവീണവരും തല്ലിക്കൊല്ലപ്പെട്ടവരും കൈയില്‍ ദേശീയ പതാകയും ചുണ്ടില്‍ സ്വാതന്ത്ര്യം എന്ന ആസാദി മുദ്രാവാക്യവും മുഴക്കി സമാധാനപരമായി സത്യഗ്രഹമിരുന്ന മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല, ആരുടെ തോക്കില്‍നിന്നാണ് വെടിയുണ്ട ചീറിപ്പാഞ്ഞതെന്നു ഇനിയും തെളിഞ്ഞിട്ടില്ലാത്ത ഒരനിഷ്ട സംഭവത്തില്‍ ഡല്‍ഹിയില്‍ ഒരു പൊലിസുകാരനും ജീവാപായമേറ്റു. സമരത്തില്‍ പങ്കെടുക്കാതെ കുട്ടിക്ക് പാല്‍ വാങ്ങാന്‍ പോയ രാഹുല്‍ സോളാങ്കി എന്ന തന്റെ കൂട്ടുകാരന്‍ എങ്ങനെ വെടിയേറ്റു മരിച്ചുവെന്നു ആശുപത്രിയില്‍ നിന്നു ആ മൃതദേഹം ഏറ്റുവാങ്ങിയ മുഹമ്മദ് ശഹബാസ് ചോദിക്കുന്നു. ഭീകരവാദികള്‍ക്ക് ഒത്താശ നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പൊലിസുദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിങ്ങിനു രാഷ്ട്രപതിയുടെ അവാര്‍ഡ് നല്‍കിയ നാട്ടില്‍ എന്തൊക്കെ സംഭവിച്ചുകൂടാ?


ഭഗീരഥി വിഹാറിലെയും ജോദിപൂരിലെയും ഓവുചാലുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തന്റെ രണ്ടു മക്കളുടേതാണെന്നു തിരിച്ചറിഞ്ഞത്, തുന്നല്‍ ജോലി നടത്തി ജീവിക്കുന്ന ബാബാ ഖാന്‍ എന്ന വൃദ്ധനായ പിതാവാണെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പത്രം തുടരുന്നു: വീട്ടില്‍ ഭാര്യയോടും മക്കളോടുമൊപ്പം ഇരിക്കുകയായിരുന്ന മുശറഫിനെ കണ്‍മുന്നില്‍ നിന്നു പിടിച്ചുവലിച്ചു കൊണ്ടുപോയത് കണ്ട് നിലവിളിച്ച അവര്‍ പിന്നെ കണ്ടത്, അദ്ദേഹത്തിന്റെ മൃതദേഹം ഭഹിര്‍സാഥിയിലെ ഓടയിലാണ്. ഗാസിയാബാദിലെ ലോണിയില്‍ നിന്നു അളിയനെയും തെരഞ്ഞുപോയ അഖില്‍ അഹമ്മദ് എന്ന തന്റെ ഭര്‍ത്താവിനെ അന്വേഷിച്ചുനടന്ന ഭാര്യ സാഹീറ കണ്ടത് ആശുപത്രി മോര്‍ച്ചറിയില്‍ അദ്ദേഹം കൊല്ലപ്പെട്ടു കിടക്കുന്നതാണ്. അക്രമസംഭവങ്ങള്‍ പെട്ടെന്നുണ്ടായതാണെന്നു ആദ്യം പറഞ്ഞ ആഭ്യന്തരമന്ത്രി അമിത്ഷാ പിന്നീട് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്, ഇത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായി നടന്നതാണെന്നാണ്. എന്നിട്ടും എന്തേ നമ്മുടെ രഹസ്യ പൊലിസ് സംവിധാനത്തിനു ഇത് നേരത്തെ മണത്തറിയാന്‍ സാധിക്കാതെ പോയത്?


കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി. എന്നാല്‍ ഗുജറാത്തിലെ വംശഹത്യയുടെ കുറ്റവിചാരണയില്‍ നിന്നു ഇനിയും പൂര്‍ണമായും വിമുക്തപ്പെട്ടിട്ടില്ലാത്ത നരേന്ദ്രമോദിയും അമിത്ഷായും പറയുന്നത്, ഈ ഗവണ്‍മെന്റ് ഒരടിപോലും പിന്നോട്ടില്ല എന്നു തന്നെയാണ്. പ്രകടനക്കാരെ വെടിവച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍പോലും അവര്‍ തയാറില്ല. നിരായുധരായ ആളുകളെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്ന രംഗങ്ങള്‍ കാണിച്ച ടി.വി ചാനലുകളെ വിലക്കാനായിരുന്നു തിരക്ക്. അതേസമയം മതവൈര പ്രസ്താവന ഇറക്കിയ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാത്തതിനെ കുറ്റപ്പെടുത്തി വിധി പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അന്നു നട്ടപ്പാതിരയ്ക്ക് തന്നെ നാടുകടത്തുകയുമുണ്ടായി.


മുസ്‌ലിംകളൊഴിച്ചുള്ള ആറു മതവിഭാഗങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള ഭരണഘടനാ വിരുദ്ധമായ ഒരു നടപടി സ്വീകരിച്ചതിനെതിരെയായിരുന്നു നാടുനീളെ പ്രകടനങ്ങളും സത്യഗ്രഹങ്ങളും അരങ്ങേറിയത്. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാര്‍പോലും മതവും ഭാഷയും മറന്നു ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഇറങ്ങുകയുണ്ടായി. ഇന്തോനേഷ്യയേയും മലേഷ്യയേയും ഇറാനെയും പാകിസ്താനെയും പോലുള്ള രാജ്യങ്ങള്‍ മാത്രമല്ല, മതസൗഹാര്‍ദത്തിനുള്ള അമേരിക്കന്‍ കമ്മിഷനും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷനും ആംനസ്റ്റി ഇന്റര്‍നാഷണലും നിയമത്തിലെ അപാകത ചൂണ്ടിക്കാണിക്കുകയുണ്ടായി. ലോകം മുഴുക്കെയുള്ള ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും താഴെയാണ് ഇന്ത്യയുടെ സ്ഥാനമെന്ന അപഖ്യാതിയും ഈ ഭരണകൂടം നമുക്കു നേടിത്തന്നു. പ്രശസ്ത മനുഷ്യവകാശ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദിര്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്, ജമ്മുകശ്മിര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പൊലിസുകാരുള്ള ഡല്‍ഹിയിലാണ് ഈ നരനായാട്ട് നടന്നത് എന്നാണ്. 80,000 പൊലിസുകാരുള്ള ഡല്‍ഹിക്ക് എങ്ങനെ ഈ കലാപം ഒതുക്കാന്‍ കഴിഞ്ഞില്ലെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേശകനായ മലയാളി ഉദ്യോഗസ്ഥന്‍ എം.കെ നാരായണനും ചോദിക്കുന്നു. പൊലിസ് സന്ദര്‍ഭോചിതമായി ഇടപെട്ടിരുന്നെങ്കില്‍, ഒരുപാട് മനുഷ്യ ജീവനുകള്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയത് സുപ്രിം കോടതി ജഡ്ജിയായ കെ.എം ജോസഫാണ്.
അനധികൃത കുടിയേറ്റം തടയാന്‍ ഇപ്പോള്‍തന്നെ 1946ലെ വിദേശ പൗരത്വനിയമവും 1920ലെ പാസ്‌പോര്‍ട്ട് നിയമവും ബലത്തിലുള്ള നാടാണ് നമ്മുടേത്. എന്നാല്‍ പുതിയ നിയമത്തിലെ വലിയ അപകടം ആദ്യമായി മണത്തറിഞ്ഞത്, ഡല്‍ഹിയിലെയും ജാമിഅ മില്ലിയയിലെയും അലിഗഡിലെയും വിദ്യാര്‍ഥികളായിരുന്നു. രാഷ്ട്രപിതാവായ മഹാത്മജിയുടെ ചിത്രങ്ങളുമായി, ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം ഊന്നിപ്പറയുന്ന ആമുഖം വായിച്ച്, സമാധാനപരമായി പ്രകടനം നടത്തിയ അവരെ കാക്കിയണിഞ്ഞു വന്ന കാപാലികര്‍ കാംപസിനകത്ത് തന്നെ കയറി തല്ലിച്ചതക്കുകയായിരുന്നു. അതുകണ്ടു കരളുരുകി, ചങ്ക്‌പൊട്ടി ഷഹീന്‍ബാഗിലെ തെരുവില്‍ സത്യഗ്രഹമിരുന്ന അമ്മമാരെ ലക്ഷ്യംവച്ചായി, പിന്നീട് ഭരണകൂട ഭീകരത. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എന്തൊരു അപജയം!


മൂന്നു ദിനരാത്രങ്ങളിലെ കൂട്ടക്കശാപ്പുകള്‍ക്ക് ശേഷം ശാന്തിയാത്ര എന്ന പേരില്‍ സംഘ്പരിവാര്‍, ഡല്‍ഹി കോണോട്ട് പ്ലേസില്‍ ഒരു നാടകം നടത്തിയപ്പോഴും ഉയര്‍ന്നത് പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു. അതേസമയം ഡല്‍ഹി കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പാകിസ്താനിലെ ഹിന്ദുക്കള്‍ പണ്ഡിറ്റ് മുകേശ് കുമാറിന്റെ നേതൃത്വത്തില്‍ ഹോളി ആഘോഷം മാറ്റിവച്ചതായ വാര്‍ത്ത കറാച്ചിയില്‍ നിന്നു വരികയുണ്ടായി. എന്നാല്‍, മതത്തിന്റെ പേരില്‍ നാട്ടുകാരെ ഭിന്നിപ്പിക്കാനുള്ള 100 വര്‍ഷം പഴക്കമുള്ള ഹെഡ്ഗാവര്‍-ഗോള്‍വാള്‍ക്കര്‍ തന്ത്രം എളുപ്പത്തില്‍ നേടിയെടുക്കാമെന്നു കരുതിയവര്‍ക്ക് പക്ഷെ പിഴച്ചു. കപില്‍ സിബല്‍, ശശി തരൂര്‍, മഹുവാ മൊയത്ര, അസദുദ്ദീന്‍ ഉവൈസി, ഡെറിക്ക് ഓബ്രിയ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ എം.പിമാര്‍ പാര്‍ലമെന്റില്‍ തന്നെ ആ കുതന്ത്രത്തിനെതിരേ ആഞ്ഞടിച്ചു. പൊതുവേദികളില്‍ സ്വാമി അഗ്നിവേശിനെയും ചന്ദ്രശേഖര്‍ ആസാദിനേയും പോലുള്ളവര്‍ സംഘ്പരിവാര്‍ നീക്കങ്ങളെ പിച്ചിച്ചീന്തി.
മതങ്ങള്‍, നമ്മെ ഭിന്നിപ്പിക്കാന്‍ പഠിപ്പിക്കുന്നില്ലെന്നും ലോകത്തിലെ ഏറ്റവും നല്ല നാട് നമ്മുടെ ഇന്ത്യയാണെന്നും പാടിയ അല്ലാമാ ഇഖ്ബാലിനെ ഓര്‍മ്മിപ്പിക്കത്തക്കവിധം ഈ കലാപങ്ങള്‍ക്കെല്ലാമിടയിലും ചില വെള്ളിരേഖകള്‍ തെളിഞ്ഞു കാണുകയുണ്ടായി. യമുനാവിഹാറില്‍ കുട്ടികള്‍ക്ക് ഭയരഹിതരായി സ്‌കൂളുകളില്‍ പോകാന്‍ നാട്ടുകാര്‍ ജാതി-മതഭേദം മറന്നു മനുഷ്യമതില്‍ തീര്‍ത്തു. പഞ്ചാബില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ തന്നെ നിയമത്തിനെതിരേ രംഗത്ത് വന്നു. ഡല്‍ഹിയില്‍ ഷഹീന്‍ബാഗ് സത്യഗ്രഹികള്‍ക്ക് ഭക്ഷണ സംവിധാനം ഉണ്ടാക്കാനായി ഡി.എസ് ഭിന്ദ്ര എന്ന സിക്കുകാരനായ ഒരഭിഭാഷകന്‍ തന്റെ മൂന്നു ഫ്‌ളാറ്റുകളില്‍ ഒന്നു വില്‍ക്കുക പോലും ചെയ്തു. ഇതിനുള്ള നന്ദി പ്രകടനമെന്നോണം ലഖ്‌നൗവില്‍ സിക്കുകാര്‍ക്ക് പ്രാര്‍ഥിക്കാനായി ഒരു ഗുരുദ്വാര പണിയാന്‍ മസ്ജിദിന്റെ സ്ഥലം മുസ്‌ലിംകള്‍ വിട്ടുകൊടുക്കുകയുമുണ്ടായി. ചണ്ഡീഗഡിലാകട്ടെ, അബ്ദുല്‍ ഹക്കീം എന്ന ചെറുപ്പക്കാരന്‍ തന്റെ വിവാഹവേളയില്‍ സിക്കുകാരുടെ തലപ്പാവണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്.


കൊല്‍ക്കത്തയില്‍ പശ്ചിമബംഗാള്‍ ബ്രാഹ്മന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പൂണൂലിട്ട് ചന്ദനക്കുറിയിട്ട നൂറോളം പുരോഹിതന്മാര്‍ മായാറോഡിലെ ഗാന്ധി പ്രതിമക്കുമുമ്പില്‍ സത്യഗ്രഹം നടത്തി. ഹിന്ദുരാഷ്ട്രം എന്ന ഹിഡന്‍ അജന്‍ഡ മുന്നില്‍ വച്ചു മതേതരവിരുദ്ധമായ ഒരു നിയമവുമായി വരുന്നവര്‍ ബ്രാഹ്മണ മേധാവിത്വത്തിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്നു ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍ അംബേദ്കറുടെ പൗത്രന്റെ പുത്രനായ രാജരത്‌ന അംബേദ്ക്കര്‍ പറഞ്ഞത് ശ്രദ്ധിക്കാതിരുന്നുകൂടാ. കേരളത്തില്‍ കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് പോലും നിയമത്തിനെതിരേ പ്രമേയം പാസാക്കി. ഹിന്ദുധര്‍മക്ഷേമ സമിതി കോഴിക്കോട് മുക്കത്തും അയ്യപ്പ ധര്‍മാസന ചങ്ങരംകുളത്തും ധര്‍ണ നടത്തുകയുണ്ടായി. കോണ്‍ഗ്രസ് നേതാവും ഗ്രന്ഥകാരനുമായ ഡോ. ശശി തരൂര്‍ ഓര്‍മ്മിപ്പിച്ചതാണ് ശരി. ഹിന്ദുത്വവാദികള്‍ സ്വാമിവിവേകാനന്ദന്റെ പ്രസംഗം ഉദ്ധരിച്ച് വര്‍ഗീയ വിഷം വമിപ്പിക്കുമ്പോള്‍, സ്വാമിജിയുടെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ എല്ലാ മതക്കാരെയും സഹോദരന്മാരെന്നും സഹോദരിമാരുമെന്നുമാണ് അഭിസംബോധന ചെയ്തത്. മതതേര സന്ദേശങ്ങള്‍ മനപ്പൂര്‍വം വിസ്മരിച്ച് വര്‍ഗീയത ആളിക്കത്തിക്കാനാണ് തീവ്രഹിന്ദുത്വ വാദികള്‍ ശ്രമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago