വൈറസ് വ്യാപനം തടയാന്‍ ബ്രേക്ക് ദ ചെയിന്‍
തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം കുറക്കാനായി ആരോഗ്യവകുപ്പ് ബ്രേക്ക് ദ ചെയിന്‍ എന്ന പേരില്‍ കാംപയിന്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി കൈ കഴുകിയാല്‍ കൊവിഡ്-19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാം. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ കാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയിലെ മേധാവികള്‍ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിപ്പിക്കുന്നതിനുമുന്‍പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.
ഇതിനായി എല്ലാ പ്രധാന ഓഫിസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങളില്‍ പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണം.
ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ കാംപയന്റെ ഭാകമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന കാംപയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കണം.
ഇതിനായുള്ള ഹാഷ്ടാഗ് (#യൃലമസവേലരവമശി) മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തണം.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയരക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍ എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ഡോ. എ. റംലാബീവി, അഡീ. ഡയരക്ടര്‍മാരായ ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹന്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."