HOME
DETAILS

ഇറ്റലിയില്‍ നിന്നെത്തിയ പന്തളം സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

  
backup
March 15 2020 | 18:03 PM

%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

 


കൊച്ചി: ഇറ്റലിയില്‍ നിന്നെത്തിയ പന്തളം സ്വദേശിയെ കൊവിഡ് -19 ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഇയാള്‍ ദോഹ-കൊളംബോ വഴി നാട്ടില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ത്തന്നെ ഐസൊലേഷനില്‍ ആയിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കും. ഇദ്ദേഹമടക്കം ജില്ലയില്‍ മൂന്നുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ശനിയാഴ്ച രാത്രിയില്‍ ലഭിച്ച ഒരു പരിശോധനാ ഫലംകൂടി നെഗറ്റീവാണ്. ശനിയാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നിന്നു ഫെബ്രുവരി 25നു ശേഷം ജില്ലയില്‍ 430 പേരാണെത്തിയതെന്നു അങ്കണവാടി ജീവനക്കാര്‍ മുഖാന്തരം ശേഖരിച്ച വിവരത്തില്‍ സൂചനയുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തിലാണെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അബുദബി, ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കാനഡ, ദോഹ, ദുബൈ, ജോര്‍ജിയ, ജര്‍മനി, ഇറ്റലി, ജിദ്ദ, ഖസാക്കിസ്ഥാന്‍, കുവൈറ്റ്, ലണ്ടന്‍, മലേഷ്യ, മസ്‌ക്കറ്റ്, ന്യൂസിലന്‍ഡ്, നൈജീരിയ, നേപ്പാള്‍, ഒമാന്‍, ഖത്തര്‍, റിയാദ്, റഷ്യ, , ഷാര്‍ജ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, യു.എസ്.എ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിയവരാണു ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 28 ദിവസവും മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ വീടുകളിലെ നിരീക്ഷണവുമാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും ഏര്‍പ്പെടുത്തിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago