ഫരീദുദ്ധീന്‍ മുസ്‌ലിയാരുടെ വിവിധ മേഖലകളിലെ പങ്ക് മഹത്തരം: റഷീദലി ശിഹാബ് തങ്ങള്‍
ആലുവ: ഇസ്‌ലാമിക മൂല്യങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അരനൂറ്റാണ്ടുകാലത്തോളമായി വിവിധ മേഖലകളില്‍ വി.പി.എ ഫരീദുദ്ധീന്‍ മുസ്‌ലിയാര്‍ വഹിച്ചു വരുന്ന പങ്ക് മഹത്തരമാണെന്ന് സംസ്ഥാന വഖ് ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുദരിസ്, മുശാവറ അംഗം വാഗ്മി, ഖത്വീബ്, ഗ്രന്ഥകാരന്‍, തുടങ്ങി ഇസ്ലാമിക മതപ്രബോധന രംഗത്ത് 45 വര്‍ഷം പൂര്‍ത്തിയാകുന്ന മൗലാനാ വി.പി.എ ഫരീദുദ്ധീന്‍ മുസ്ലിയാര്‍ ആലുവയെ ശിഷ്യ കൂട്ടായ്മയായ ഇഹ് യാഉസ്സുന്ന:യും മഹല്ല് പ്രതിനിധികളും ചേര്‍ന്ന് ആലുവ തോട്ടുംമുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആദരവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
വിനയംകൊണ്ട് വിജ്ഞാനം തീര്‍ത്ത് വ്യത്യസ്തരീതിയില്‍ മതപ്രബോധന രംഗത്ത് തിളങ്ങി നില്‍ക്കുന്ന മൗലാനയെ യുവതലമുുറ മാതൃകയാക്കണം. ഇത്തരം ആദരവുകളില്‍ നിന്നും പാഠം ഉള്‍കൊള്ളണമെന്നും തങ്ങള്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ അല്‍ ഖാസിമി കൊടികുത്തുമല അധ്യക്ഷത വഹിച്ച യോഗത്തില്‍ ചൊവ്വര യൂസുഫ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഇസ്മാഈല്‍ ബുഖാരി ഏഴിമല, തങ്ങക്കോയ തങ്ങള്‍ കുന്നത്തേരി, ചേലക്കുളം അബുല്‍ബുഷ്‌റ മൗലവി, പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, അഹമദ് നൂറ് മുസ്ല്യാര്‍ കുഴിവേലിപ്പടി, അലി ദാരിമി ചേരാനെല്ലൂര്‍, ഇ.എസ് ഹസന്‍ ഫൈസി മുട്ടം, ബഷീര്‍ വഹബി അടിമാലി, ഹസന്‍ അശ്‌റഫി ഫാളില്‍ ബാഖവി, ജില്ലയിലെ വിവിധ മഹല്ല് ഖത്വീബുമാര്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മൗലാനാ വി.പി.എ ഫരീദുദ്ധീന്‍ മുസ്‌ലിയാര്‍ മറുപടി പ്രഭാഷണവും അല്‍ ഹാഫിള് സല്‍മാന്‍ താനാരി ഖിറാഅത്ത് നടത്തി. സമ്മേളനത്തില്‍ പ്രകാശനം ചെയ്ത സുവനീര്‍ ഡോ: അബ്ബാസ് ഹാജി ഏറ്റുവാങ്ങി. ചീഫ് എഡിറ്റര്‍ കുഞ്ഞുമുഹമ്മദ് സഖാഫി സുവനീറും അനുമോദന പത്രം എഡിറ്റര്‍ ശംസുദ്ധീന്‍ വഹബിയും പരിചയപ്പെടുത്തി. സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ ബാഖവി കുമ്മനോട് സ്വാഗതവും ജോ: കണ്‍വീനര്‍ അബ്ദുല്‍ മജീദ് ബാഖവി തുരുത്ത് നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ഇഹ് യാ ഉസ്സുന്ന:സംഗമവും തുടര്‍ന്ന് നടന്ന തോട്ടുംമുഖം മഖാം സിയാറത്ത്‌നും ഒ.കെ അബ്ദുല്‍ ഹഖീം മുസലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."