HOME
DETAILS

എം.ജിയില്‍ പ്രൈവറ്റ് രജിസ്‌ട്രേഷനുകാര്‍ക്കും റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ച് പരീക്ഷ

  
backup
March 15, 2020 | 6:36 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf

 


കൊച്ചി: പ്രൈവറ്റ് രജിസ്‌ട്രേഷനും റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ച് പരീക്ഷയെന്ന ദീര്‍ഘനാളത്തെ ആവശ്യം എം.ജി സര്‍വകലാശാല നടപ്പാക്കുന്നു. ഇന്ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷയാണ് റഗുലര്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഒന്നിച്ച് നടത്തുന്നത്. ഇതുമുതല്‍ ഇനിയുള്ള എല്ലാ പരീക്ഷയും ഇത്തരത്തിലാകും നടക്കുക.
ഒരാഴ്ച മുന്‍പാണ് 2017 അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ ഇനിയുള്ള പരീക്ഷകള്‍ റഗുലറിനൊപ്പം നടത്തുമെന്ന തീരുമാനം ഉണ്ടാകുന്നത്. 2019 അഡ്മിഷന്‍ മുതലുള്ള ബിരുദ വിദ്യാര്‍ഥികള്‍ക്കും പി.ജിക്കാര്‍ക്കും റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും ഒരേ പരീക്ഷകള്‍തന്നെ നടത്തുമെന്ന് സര്‍വകലാശാല നേരത്തേതന്നെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതോടെ യു.ജി-പി.ജി തലങ്ങളില്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രൈവറ്റ് രജിസ്‌ട്രേഷനുകാര്‍ക്കായി അതേ പരീക്ഷ നടത്തുന്ന ഏക സര്‍വകലാശാലയായി എം.ജി മാറും. കാലിക്കറ്റ് സര്‍വകലാശാലയില്‍ യു.ജി തലത്തില്‍ മാത്രമാണ് ഇത്തരത്തില്‍ പരീക്ഷയുള്ളത്. കേരള സര്‍വകലാശാലയില്‍ ഇതുവരെ പരീക്ഷകള്‍ ഏകീകരിച്ചിട്ടില്ല. എന്നാല്‍, കണ്ണൂര്‍ സര്‍വകലാശാലയില്‍ അടുത്ത അധ്യയനം വര്‍ഷം മുതല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന് തുടക്കമിടാന്‍ തീരുമാനം എടുത്തിട്ടേയുള്ളൂ.
യു.ജി.സി നിര്‍ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2009 മുതല്‍ പരിഷ്‌കരണം വന്നതോടെയാണ് റഗുലറിലും പ്രൈവറ്റിലും സിലബസും പരീക്ഷാ രീതിയും മാറ്റിയത്.
ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം (സി.ബി.സി.എസ്.എസ്) എന്ന പുതിയ പാഠ്യരീതി റഗുലര്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പരിഷ്‌കരിച്ച പാഠ്യരീതി പ്രൈവറ്റില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു എല്ലാ സര്‍വകലാശാലകളും ആദ്യം സ്വീകരിച്ചത്.
എന്നാല്‍ പാരലല്‍ കോളജ് അസോസിയേഷന്‍ ഇതിനെതിരേ നടത്തിയ സമരങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായി 2010 മുതല്‍തന്നെ സി.ബി.സി.എസ്.എസ്. പ്രൈവറ്റിലും ബാധകമാക്കി.
2012 മുതല്‍ എം.ജിയില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതി നടപ്പാക്കിയെങ്കിലും പരീക്ഷകള്‍ റഗുലറിനൊപ്പം നടത്തിയിരുന്നില്ല. ഇതിനാണ് ഇന്നത്തോടുകൂടി മാറ്റമുണ്ടാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  8 minutes ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  12 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  16 minutes ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  21 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  33 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  40 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  43 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  2 hours ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  9 hours ago