HOME
DETAILS

പ്രതിരോധ നടപടികൾ ശക്തമാക്കി സഊദി അറേബ്യ; റിയാദിൽ നിരവധി സ്ഥാപനങ്ങൾ അടച്ചു

  
backup
March 16 2020 | 11:03 AM

strong-restrction-in-saudi

റിയാദ്: കൊറോണ വൈറസിനെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി സ്വീകരിച്ച പുതിയ തീരുമാനങ്ങൾ അധികൃതർ നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി റിയാദിലെ ചെറുതും വലുതുമായ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം അടച്ചു. മാളുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ്‌ ഇന്ന് തുറന്നിരിക്കുന്നത്. ചില ഷോപ്പിംഗ് സെന്ററുകളിൽ സ്ഥാപനങ്ങൾ തുറന്നെങ്കിലും നഗരസഭാ അധികൃതരെത്തി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടച്ചു. അതെ സമയം അവശ്യ സേവനങ്ങളെന്ന നിലയിൽ ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളൂം ഫാർമസികളും പ്രവർത്തിപ്പിക്കണമെന്ന അധികൃതരുടെ നിർദ്ദേശം ജനങ്ങൾക്ക് ഏറെ അനുഗ്രഹമായി.

റിയാദിൽ 8398 ബാർബർ ഷോപ്പുകളൂം 2385 ബ്യൂട്ടി പാർലറുകളും അടച്ചതായി നഗരസഭാ അധികൃതർ അറിയിച്ചു. അധികൃതരുടെ ഉത്തരവിനെതിരായി ഹുക്ക ഉപയോഗിക്കാൻ അനുമതി നൽകിയ കോഫീ ഷോപ്പുകൾ പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ഷോപ്പ് അടപ്പിക്കുകയും ചെയ്തു. കോഫീ ഷോപ്പുകളിൽ ഹുക്ക വിലക്കി കൊണ്ട് നേരത്തെ നഗരസഭ ഉത്തരവിറക്കിയിരുന്നു. മാളുകൾക്ക് പുറത്ത് ഹോട്ടലുകളും റെസ്റ്റോറന്റുകളും കോഫീ ഷോപ്പുകളും പ്രവത്തിക്കുന്നുണ്ടെങ്കിലും സ്ഥാപനത്തിലിരുത്തി ഭക്ഷണം നൽകാതെ പാർസലാക്കുകയാണ്‌ ചെയ്യുന്നത്. ആൾ കൂട്ടങ്ങൾ പങ്കെടുക്കുന്ന പരിപാടികളും അനാവശ്യ സന്ദർശനങ്ങളും ആരോഗ്യ വകുപ്പ് വിലക്കിയതിനാൽ ജനം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല.

 

സർക്കാർ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചതും സ്വകാര്യ സ്ഥാപനങ്ങളിൽ ഹാജർ നില കുറവായതും നിരത്തുകളിലെ തിരക്ക് കുറച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യിപ്പിക്കുന്ന സമ്പ്രദായം നടപ്പിലാക്കാൻ ആരംഭിച്ചിട്ടുണ്ട്. ബത്ഹ പോലുള്ള റിയാദിലെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലെല്ലാം സ്ഥാപനങ്ങൾ പലതും അടഞ്ഞ് കിടക്കുകയാണ്‌. കോവിഡിനെതിരെ രാജ്യം സ്വീകരിച്ചു വരുന്ന ശക്തവും ക്രിയാത്മകവുമായ പ്രതിരോധ നടപടികളുടെ ഭാഗമായാണ്‌ ഈ നടപടികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  10 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  19 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  32 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago