കൊവിഡ് പ്രതിരോധം: കേരള സര്‍ക്കാരിനെ പ്രശംസിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊവിഡ് 19 രോഗ പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന്റെ നടപടികള്‍ക്ക് സുപ്രിം കോടതിയുടെ പ്രശംസ. കൊറോണ വൈറസ് നേരിടാന്‍ സംസ്ഥാനത്തെ ജയിലുകളില്‍ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രിം കോടതിയുടെ അഭിന്ദനം.
സംസ്ഥാന സര്‍ക്കാരിനും ജയില്‍ വകുപ്പിനുമാണ് കോടതിയുടെ പ്രശംസ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശങ്ങള്‍.
കേരളത്തിലെ ജയിലുകള്‍ നേരത്തെ തന്നെ പ്രതിരോധ നടപടികള്‍ കൈകൊണ്ടതായി കോടതി വിലയിരുത്തി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ഐസൊലേഷന്‍ വര്‍ഡുകളിലേക്ക് മാറ്റി.
പുതിയ ജയില്‍ അന്തേവാസികളെ ആദ്യം 6 ദിവസം ഐസൊലേഷനില്‍ വയ്ക്കുന്നു. പിന്നീട് മാത്രമാണ് മറ്റ് ജയില്വാസികളുമായി ഇടപെടാന്‍ അനുവദിക്കുന്നത് എന്നും കോടതി പരാമര്‍ശിച്ചു.
കോവിഡ് രോഗഭീതി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ സുപ്രിം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ആണ് കേരളത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."