സ്കൂള്‍ കെട്ടിടം പൊളിച്ച് സ്വകാര്യ സ്കൂളിന് വഴിയൊരുക്കിയതില്‍ പ്രതിഷേധം
നേമം: നരുവാമൂടിനു സമീപം മാനേജ്മെന്റ് സ്കൂള്‍ കെട്ടിടം പൊളിച്ച് അണ് എയിഡ് സ്കൂളിന് വഴിയൊരുക്കിയതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ഏറെ പഴക്കമുള്ള എസ്.ആര്.എസ്.യു.പി.എസിന്റെ ഒരു കെട്ടിടം 2014ല്‍ മാനേജ്മെന്റ് പൊളിച്ചു മാറ്റിയിരുന്നു. ജീര്‍ണാവസ്ഥ പറഞ്ഞായിരുന്നു പൊളിച്ചത്. ഇത് അന്ന് വിവാദമായപ്പോള്‍ പൊളിച്ച കെട്ടിടത്തിന്റെ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന് എ.ഇ.ഒ ഉടമക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉടമ കെട്ടിടം നിര്‍മിച്ചില്ല. ഇതിന്റെ പേരില്‍ എ.ഇ.ഒ നടപടിയുമെടുത്തില്ല.
എസ്.ആര്.എസ്.യു.പി.എസിന്റെ പുറകുവശത്തായി ഉടമയുടെ മകളുടെ പെരില്‍ എസ്.കെ പബ്ലിക് സ്കൂള്‍ എന്ന പേരില്‍ ഒരു അണ് എയിഡ് സ്കൂള്‍ നിലവിലുണ്ട്. ഇതിലേയ്ക്ക് സ്കൂള്‍ ബസ് കയറ്റുവാന്‍ വേണ്ടിയാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റിയത് എന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ 2014ല്‍ കെട്ടിടം പൊളിച്ച ഭാഗത്തുകൂടി വാഹനം എസ്.കെ പബ്ലളിക് സ്കൂളില്‍ കടന്നു പോകാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ എസ്.ആര്.എസ്.യു.പി.എസിലെ മാനേജര്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുപ്രകാരം മറ്റൊരു സ്ഥലത്തുകൂടി വാഹനം കയറുവാന്‍ വിധി നേടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് യു.പി.എസിലെ പഴയ കെട്ടിടം പൊളിച്ച ഭാഗത്തുകൂടി എസ്.കെ പബ്ലിക് സ്കൂളിലേയ്ക്ക് വാഹനം കടന്നു പോകത്തക്ക വിധത്തില്‍ ഗേറ്റ് നിര്‍മിച്ചത് നാട്ടുകാര്‍ തടഞ്ഞത് വിവാദമാകുകയും ചെയ്തു. രാവിലെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് വാഹനം സ്കൂളിനുളളില്‍ പ്രവേശിക്കാന്‍ കഴിയാത്ത തരത്തില്‍ കല്ലു കൊണ്ട് ഭിത്തി തീര്‍ക്കുകയായിരുന്നു. എന്നാല്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തുകയും സമരക്കാരെ അനുനയിപ്പിച്ച് പ്രവേശന കവാടം തുറക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."