ഈസ്റ്റ് ഹൈസ്‌കൂളിന് സഹായവുമായി സാംസ്‌കാരിക സംഘടനകള്‍
മൂവാറ്റുപുഴ : കിഴക്കേക്കര ഗവണ്‍മെന്റ് ഈസ്റ്റ് ഹൈസ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാന്‍ രണ്ടാര്‍-കിഴക്കേക്കര പ്രദേശങ്ങളിലെ അഞ്ച് സാംസ്‌കാരിക സംഘടനകള്‍ തീരുമാനിച്ചു.
ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, ധ്വനി സാംസ്‌കാരിക സമിതി, അക്ഷയ സാംസ്‌കാരിക കേന്ദ്രം, ഡി.വൈ.എഫ്.ഐ. സ്റ്റഡി സെന്റര്‍, ഈ.എം.എസ്. സ്മാരക വായനശാല എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്‌കൂളിന് ആദരം നല്‍കുന്നത്. കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും സ്‌കൂളിലെ അദ്ധ്യാപകരെയും ആദരിക്കും.
20 ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ മൂവാറ്റുപുഴ നഗരസഭ വര്‍ക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സി.എം. സീതി അദ്ധ്യക്ഷത വഹിക്കും. പഠനോപകരണങ്ങളുടെ വിതരണം മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം നിര്‍വ്വഹിക്കും.
മുനിസിപ്പല്‍ ചെയര്‍പ്പേഴ്‌സ ഉഷ ശശിധരന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ യു.ആര്‍. ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. ഗവ. ഈസ്റ്റ് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്ന് അഞ്ച് സാംസ്‌കാരിക സംഘടനകള്‍ ആവശ്യപ്പെട്ടു.
പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന സമയത്താണ് കിഴക്കേക്കര സാംസ്‌കാരിക സംഘടനകള്‍ ചേര്‍് ഈസ്റ്റ് ഹൈസ്‌കൂളിലെ സഹായിക്കാന്‍ തയ്യാറായത്. എ.കെ. അയൂബ് ജനറല്‍ കണ്‍വീനറും, എന്‍.കെ. രാജന്‍ ട്രഷററും ആയി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."