HOME
DETAILS

ഫാന്‍ ബെല്‍റ്റ് പൊട്ടി ഒഴിവായത് വന്‍ ദുരന്തം യാത്രാ ബോട്ട് കായലില്‍ ഒഴുകി നടന്നു

  
backup
June 19 2016 | 00:06 AM

%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%92

അപകടത്തില്‍പ്പെട്ടത് എറണാകുളത്തു നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തിയ ബോട്ട്


ബോട്ടിലുണ്ടായിരുന്നത് സ്ത്രീകളും കുട്ടികളുമടക്കം എഴുപതിലധികം പേര്‍

കൊച്ചി: എറണാകുളത്തു നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തിയ യാത്രാബോട്ട് എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് അഴിമുഖത്ത് ഒഴുകി നടന്നു. കാലാവസ്ഥ അനുകൂലമായതും കോസ്റ്റല്‍ പൊലിസ് കൃത്യസമയത്ത് എത്തിയതിനാലും വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചക്ക് 1.15നാണ് സംഭവം.
എറണാകുളം ജെട്ടിയില്‍ നിന്ന് പുറപ്പെട്ട ബോട്ട് എംബാര്‍ഗേഷന്‍ ജെട്ടിയില്‍നിന്ന് അളെ കയറ്റി വൈപ്പിനിലേക്ക യാത്രതുടരുന്നതിനിടെയാണ് എന്‍ജിന്‍ നിശ്ചലമായത്. എന്‍ജിന്‍ തണുപ്പിക്കാനുള്ള ഫാനിന്റെ ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് എന്‍ജിന്‍ ചൂടായതോടെ ബോട്ടിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
എന്‍ജിന്‍ നിലച്ചതോടെ ബോട്ട് അഴിമുഖത്ത് ഒഴുകി നടക്കാന്‍ തുടങ്ങി. ബോട്ട് ഒഴുകി നടക്കുന്നതുകണ്ട കോസ്റ്റല്‍ പൊലിസ് ഉടന്‍ തങ്ങളുടെ ബോട്ടുമായി എത്തി യാത്രാബോട്ടിനെ കെട്ടിവലിച്ച് ജെട്ടിയില്‍ എത്തിക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം എഴുപതിലധികം ആളുകള്‍ ഈ സമയം ബോട്ടിലുണ്ടായിരുന്നു. ബോട്ട് ഒഴുകിനടക്കാന്‍ തുടങ്ങിയതോടെ ഇവര്‍ പരിഭ്രാന്തരായി. മണ്‍സൂണ്‍കാലമായിരുന്നെങ്കും ഈ സമയത്ത് കാറ്റും മഴയും ഉണ്ടാകാതിരുന്നതുമൂലമാണ് വലിയ ദുരന്തം ഒഴിവായത്.
കാലപ്പഴക്കം ചെന്നതും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതുമായ ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. രണ്ട് ബോട്ടുകള്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബോട്ടിന് അറ്റകുറ്റപ്പണികള്‍ ഉള്ളതുകൊണ്ടാണ് സര്‍വീസ് നടത്താത്തത് എന്നാണ് അധികാരികളുടെ വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി രണ്ട് ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്നു എന്ന് യാത്രക്കാര്‍ ചൂണ്ടിക്കാണിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ഒരു ബോട്ട് പിന്‍വലിക്കുകയും ചെയ്തു. പോര്‍ട്ട്, കസ്റ്റംസ്, തെയില കമ്പനികള്‍ തുടങ്ങി നിരവധി കമ്പനികളാണ് വില്ലിംഗ്ടണ്‍ ഐലന്റില്‍ പ്രവര്‍ത്തനം നടത്തുന്നത്. കൃത്യമായ പഞ്ചിംഗ് ടൈം പാലിച്ചാണ് പല കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ബോട്ട് സമയത്ത് കിട്ടാതായതോടെ കൃത്യ സമയത്ത് ഓഫീസില്‍ പോലും എത്താനാകാത്ത സാഹചര്യത്തിലാണ് യാത്രക്കാര്‍.
വൈപ്പിനില്‍ നിന്നും ഐലന്റിലേക്ക് ബസ് മാര്‍ഗ്ഗം എത്താന്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ എങ്കിലും എടുക്കും എന്നതിനാലാണ് വൈപ്പിന്‍ നിവാസികള്‍ ഇന്നും ബോട്ടിനെ ആശ്രയിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ ഒന്ന് എന്ന കണക്കിലാണ് ബോട്ട് സര്‍വീസ് നടത്തുന്നത്.
80 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. ഒരു മണിക്കൂറിനിടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന മാത്രമാണ് ഉണ്ടാകുന്നത്. പല സമയങ്ങളിലും ഇത് യാത്രക്കാരും ബോട്ട് ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തില്‍ വരെ എത്താറുണ്ട്. ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് ബോട്ട് സര്‍വീസ് നടത്താറില്ലെന്ന് വൈപ്പിന്‍ ഐലന്റ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി രഞ്ജിത്ത് പറഞ്ഞു.
അത്യാവശ്യ ഘട്ടങ്ങളില്‍ ബോട്ട് ജെട്ടിയില്‍ എത്തുമ്പോള്‍ ബോട്ട് സര്‍വീസ് നടത്തുന്നില്ല എന്ന ബോര്‍ഡാണ് കാണാറുള്ളത് അദ്ദേഹം പറഞ്ഞു. മഴക്കാലം എത്തിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ ഉള്ള യാത്ര വന്‍ ഭീഷണിയാണ് മുന്നോട്ട് വയ്ക്കുന്നത്.
മഴയില്‍ അഴിമുഖത്തു കൂടിയുള്ള യാത്ര സ്ത്രീകളിലും കുട്ടികളിലും ഭീതിയാണ് ഉണര്‍ത്തുന്നത്. വൈകുന്നേരങ്ങളില്‍ യാത്രാക്ലേശം രൂക്ഷമാണെന്ന് വനിതാ യാത്രക്കാര്‍ പറയുന്നു. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്ന് അസോസിയേഷന്‍ സെക്രട്ടറി നളിനകുമാര്‍ പറഞ്ഞു. ബോട്ടുകള്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago
No Image

 കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

National
  •  2 months ago
No Image

ദുബൈയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago