HOME
DETAILS

കോവിഡ് 19; സഊദിയിൽ ഭക്ഷ്യക്ഷാമം നേരിടേണ്ടി വരില്ലെന്ന് വാണിജ്യ മന്ത്രാലയം

  
backup
March 18 2020 | 15:03 PM

covid-no-food-scarsity-in-saudi

 

ജിദ്ദ: 19 ഭീഷണി നേരിടുന്ന മധ്യപൗരസ്ത്യദേശത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യശേഖരമുള്ളത് സഊദിയിലാണെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു ചില രാജ്യങ്ങളിലേതു പോലെ സഊദിയിലും ഭക്ഷ്യക്ഷാമം നേരിട്ടേക്കുമോയെന്ന ഭീതി ചിലരിൽ ഉടലെടുത്തിട്ടുണ്ട്. എന്നാൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും മേഖലയിൽ ഏറ്റവുമധികം ഭക്ഷ്യശേഖരമുള്ളത് സഊദിയിലാണെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. 

 

നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യവസ്തുക്കളും ഇഷ്ടാനുസരണം ലഭ്യമാണെന്ന് ഉറപ്പു വരുത്തുന്നതിനും പൂഴ്ത്തിവെപ്പും അന്യായമായ വിലക്കയറ്റവും അടക്കമുള്ള നിയമ ലംഘനങ്ങൾ തടയുന്നതിനും കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തുന്നുണ്ട്. രാജ്യത്ത് ഗോതമ്പ് സംഭരിച്ച് മൈദയാക്കി സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന സർക്കാർ ഏജൻസിയായ സഊദി ഗ്രെയ്ൻസ് ഓർഗനൈസേഷനു കീഴിലെ മൈദ ഗോഡൗണുകളിലും മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തിയിട്ടുണ്ട്. 33 ലക്ഷത്തിലേറെ ടൺ ഗോതമ്പ് സംഭരിക്കുന്നതിന് സഊദി ഗ്രെയ്ൻസ് ഓർഗനൈസേഷനു ശേഷിയുണ്ട്. ഓർഗനൈസേഷനു കീഴിലെ ഗോഡൗണുകളിൽ വിതരണത്തിന് തയാറായ നാലര ലക്ഷം ചാക്ക് മൈദ സ്റ്റോക്കുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള 2,80,000 പാക്കറ്റ് മൈദയും വാണിജ്യ ആവശ്യത്തിനുള്ള 2,70,000 ചാക്ക് മൈദയും ഓർഗനൈസേഷനു കീഴിലെ മില്ലുകളിൽ ദിവസേന ഉൽപാദിപ്പിക്കുന്നു. മില്ലുകളുടെ പ്രതിദിന ഉൽപാദന ശേഷി 15,000 ടൺ ആണെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. 

 

പ്രാദേശിക വിപണിയുടെ ആവശ്യത്തിന് പര്യാപ്തമായത്ര മാസ്‌കുകൾ സഊദിയിൽ തന്നെ നിർമിക്കുന്നുണ്ടെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. മാസ്‌ക് ക്ഷാമത്തെ കുറിച്ച ഭീതിയുടെയും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യം വലിയ തോതിൽ വർധിച്ചതിന്റെയും ഫലമായി സഊദിയിൽ മാസ്‌കുകളുടെ വില വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മാസ്‌കുകളുടെ വില പലമടങ്ങ് വർധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭീതി ആവശ്യമില്ലെന്നും പ്രാദേശിക വിപണിക്ക് ആവശ്യമായത്ര മാസ്‌കുകൾ സഊദിയിൽ തന്നെ നിർമിക്കുന്നുണ്ടെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയത്. 

സഊദിയിൽ മാസ്‌കുകൾ നിർമിക്കുന്ന അഞ്ചു ഫാക്ടറികളുണ്ട്. മാസത്തിൽ വ്യത്യസ്ത ഇനങ്ങളിൽ പെട്ട ദശലക്ഷക്കണക്കിന് മാസ്‌കുകൾ ഇവിടങ്ങളിൽ നിർമിക്കുന്നു. മാസ്‌ക് നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ 100 ശതമാനവും സഊദി നിർമിതമാണ്. മാസ്‌കുകളുടെ മതിയായ ശേഖരമുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് മാസ്‌ക് നിർമാണ ഫാക്ടറികളിൽ വാണിജ്യ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  6 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  23 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago