HOME
DETAILS

കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല: മുല്ലപ്പള്ളി

  
backup
February 03 2019 | 18:02 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa

 


കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള ആരുടെയും അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ പര്യടനത്തിനായി കാസര്‍കോട്ടെത്തിയ മുല്ലപ്പള്ളി ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള ഘടകകക്ഷികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. ഇക്കാര്യത്തിലെല്ലാം ജനാധിപത്യപരമായ തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിവസം പാണക്കാട്ടുചെന്ന് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മുസ്‌ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലില്ല. ഇത്തരം കാര്യങ്ങളിലെല്ലാം ആഴ്ന്നിറങ്ങിയ ചര്‍ച്ചകള്‍ ഇനി നടക്കാനിരിക്കുന്നതേയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനകത്ത് ഒരു പ്രശ്‌നവുമുണ്ടാകില്ല. വിജയസാധ്യതയ്ക്കുള്ള മെറിറ്റ് മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കുക. ഒരു പ്രശ്‌നവുമില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിക്കാനാവും. ആര്‍ക്കാണോ വിജയസാധ്യത അവരേയാണ് സ്ഥാനാര്‍ഥികളായി പരിഗണിക്കുക. യൂത്ത് കോണ്‍ഗ്രസിലും വിജയസാധ്യതകളുള്ളവരുണ്ടെങ്കില്‍ അവരേയും പരിഗണിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.


കേരളാ കോണ്‍ഗ്രസ് (എം) ല്‍ ജോസഫും മാണിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഇരുവരും കഴിഞ്ഞ ദിവസം ഒന്നിച്ചാണ് തന്നെ വന്നുകണ്ടത്. മുന്നണി സംവിധാനമാകുമ്പോള്‍ ചെറിയ അസ്വാരസ്യങ്ങള്‍ സ്വാഭാവികമാണെന്നും അതൊക്കെ പരിഹരിച്ച് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. മുന്നണിയിലെ പരമാവധി ആളുകളെ കേരളത്തില്‍നിന്ന് ലോക്‌സഭയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും യു.ഡി.എഫില്‍ ഇപ്പോള്‍ സീറ്റ് ചര്‍ച്ച പോലും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ ഇരകളെ പ്രദര്‍ശനവസ്തുവാക്കി സമര രംഗത്തിറക്കിയത് സി.പി.എം ആണെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീട്ടികൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ പൊതുസമൂഹം മാപ്പുനല്‍കില്ലെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നവും ചര്‍ച്ചയാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago