HOME
DETAILS
MAL
പുറത്തിറങ്ങല്‍ അത്യാവശ്യത്തിന് മാത്രം, അഞ്ചില്‍ കൂടുതല്‍ പേര് ഒരുമിച്ച് കൂടരുത്: കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി പൊലിസ്
backup
March 19 2020 | 11:03 AM
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി പൊലിസ്. സാധ്യമാകുന്നത്ര ഉള്ളില്‍ തന്നെ നില്‍ക്കണമെന്നും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നുമാണ് പ്രധാന നിര്‍ദേശം.
അഞ്ചില്‍ കൂടുതല്‍ പേര് ഒത്തൊരുമിച്ച് കൂടരുത്. അത്തരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. മാര്‍ച്ച് 31 വരെ പ്രതിഷേധം, ധര്‍ണ, റാലി തുടങ്ങി ഒരു പരിപാടികളും നടത്തരുത്. അടച്ചിട്ട സ്ഥലത്താണെങ്കിലും ഇത് അനുവദിക്കില്ല.
ഇത്തരം പരിപാടികള്‍ക്ക് ഡല്‍ഹി പൊലിസ് എന്‍.ഒ.സി നല്‍കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പൊതു വിനോദ പരിപാടികള്‍ക്കും ലൈസന്‍സോ അനുമതിയോ പൊലിസ് നല്‍കില്ല. കൊറോണയെ തുരത്താന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഡല്‍ഹി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."