HOME
DETAILS
MAL
ബഹ്‌റൈനില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 100 ആയി
backup
March 19 2020 | 16:03 PM
മനാമ: ബഹ്‌റൈനില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നവരില്‍ ഇതുവരെ 100 പേര്‍ രോഗമുക്തി നേടിയതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച 5 പേര്‍ കൂടി സുഖം പ്രാപിച്ചതോടെയാണിത്.
അതിനിടെ പുതുതായി 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 168 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4 പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ ബഹ്‌റൈനില്‍ കോവിഡ് ടെസ്റ്റ് നടന്നത് 16269 പേരിലാണ്. ഇവരില്‍ ഒരാള്‍ മാത്രമാണ് മരണപ്പെട്ടത്. രോഗ ബാധിതരുടെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനായി www.moh.gov.bh/COVID19 എന്ന വെബ്‌സൈറ്റും ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."