HOME
DETAILS
MAL
ഏപ്രില്‍ ആറു വരെ ജപ്തി നടപടികളടക്കമുള്ളവ ബാങ്കുകള്‍ നിര്‍ത്തി വയ്ക്കണമെന്ന് ഹൈക്കോടതി
backup
March 20 2020 | 04:03 AM
കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്ക് നടപടികളും ഏപ്രില്‍ ആറു വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ബാങ്കുകളുടെ ജപ്തി നടപടികള്‍, വായ്പാ സംബന്ധമായ നടപടികള്‍, പൊതുവില്‍പ്പന നികുതി, കേരള വാല്യൂ ആഡഡ് ടാക്സ്, വരുമാന നികുതി കുടിശിക, മോട്ടോര്‍ വെഹിക്കിള്‍ നികുതി, ഭൂനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരവധി ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത്തരത്തിലുള്ള എല്ലാ നടപടികളും ഏപ്രില്‍ 6 വരെ നിര്‍ത്തിവെക്കണമെന്നാണ് കോടതി നിര്‍ദേശം.
നടപടികള്‍ നിര്‍ത്തിവെച്ചതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് അതതു വകുപ്പുകള്‍ക്ക് നല്‍കണമെന്നും രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് അമിത് റാവലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."