വഖ്്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതില്‍ ആശങ്ക വേണ്ട: മന്ത്രി കെ.ടി.ജലീല്‍
കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചതില്‍ ആര്‍ ക്കും ആശങ്കയുണ്ടാവേണ്ട സാഹചര്യമില്ലെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പടെയുള്ളവര്‍ക്ക് ഇതിനോട് യോജിപ്പാണുള്ളതെന്നും വഖ്ഫ് സംവിധാനം കാര്യക്ഷമമാക്കാന്‍ മികവുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നും മന്ത്രി ഡോ. കെ.ടി ജലീല്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്തിമ തീരുമാനം സര്‍ക്കാറിന്റേതായിരിക്കുമെന്നും തെറ്റിദ്ധാരണ കളുള്ളവരുണ്ടെങ്കില്‍ അവരുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തെത്തിയ മന്ത്രി ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് നിയമനം പി.എസ്.സിക്ക് വിടുമെന്ന് അറിയിച്ചിരുന്നത്. നിലവിലുള്ള 22 തസ്തികകളും ഭാവിയില്‍ വരാനിരിക്കുന്ന തസ്തികകളും പി.എസ്.സി വഴിയാകും നിയമിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു.
2013ലെ വഖഫ് (ഭേദഗതി) നിയമപ്രകാരം വഖഫ് വസ്തുക്കളുടെ സര്‍വേ നടത്തുന്നതിന് നിയമിച്ചിട്ടുള്ള കമ്മിഷന്റെ പ്രവര്‍ത്തനത്തിനുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്താനും തീരുമാനിക്കാനും പ്രത്യേകം രൂപീകരിക്കുന്ന റിലീഫ് പാവപ്പെട്ടവര്‍ക്കുകൂടി ഉപകാരപ്രദമായ രീതിയില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."