കാര്‍ഷിക സമ്പത്തിനെ കൈവിടാതെ ഗോപാലകൃഷ്ണന്‍
കൊടുങ്ങല്ലൂര്‍: കൈവിട്ടു പോകുന്ന കാര്‍ഷിക സമ്പത്തിനെ കൈവശപ്പെടുത്തുകയാണ് ഗോപാലകൃഷ്ണന്‍ എന്ന കര്‍ഷകന്‍. ഗോപു കൊടുങ്ങല്ലൂര്‍ എന്ന പേരിലറിയപ്പെടുന്ന കെ.ഗോപാലകൃഷ്ണന്‍ പത്ത് വര്‍ഷം കൊണ്ട് ശേഖരിച്ച തനത് കാര്‍ഷിക ഇനങ്ങള്‍ നൂറു കണക്കിനാണ്. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന ഗോപു റിട്ടയര്‍മെന്റിന് ശേഷം പത്ത് വര്‍ഷം മുന്‍പാണ് മണ്ണിലിറങ്ങിയത്. നാളിതുവരെയായി സമ്പാദിച്ച വിളകള്‍ മുന്നൂറിലധികം വരും. ഔഷധച്ചെടികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, വിത്തുകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ തനത് ഇനങ്ങളാണ് ഗോപുവിന്റെ ശേഖരത്തിലുള്ളത്. ചുവന്ന കറ്റാര്‍വാഴ, നെയ്ക്കുമ്പളം, ചെറുകടച്ച ഓടപ്പഴം, മരമുരിങ്ങ, കുറുക്കന്‍ പഴം, മുള്ളാത്ത, ചതുര മുല്ല, സോമലത, ആകാശവെള്ളരി, സുമോ കപ്പ, സുമോ കൂര്‍ക്ക, ആന വള്ളി, മരവുരി, എന്നിങ്ങനെ അപൂര്‍വ്വങ്ങളായ ഒട്ടനവധി ഇനങ്ങള്‍ ശേഖരിച്ച് സംരക്ഷിക്കുന്നുണ്ടിവിടെ. ആയിരക്കണക്കിന് വിത്തുകള്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള വിത്ത് ബാങ്കിനുടമയാണ് ഗോപു. ആവശ്യക്കാര്‍ക്ക് വിത്തും തൈകളും നല്‍കുന്ന ഈ കര്‍ഷകന്‍ കേരളത്തിനകത്തും പുറത്തും ജൈവ കൃഷിയെ കുറിച്ച് ക്ലാസുകള്‍ നടത്തി വരുന്നുണ്ട്.
വിനോദമെന്ന നിലയില്‍ തുടങ്ങിയ ജൈവകൃഷി ഗോപാലകൃഷ്ണന് ഇന്ന് ജീവിതക്രമമാണ്. അന്യം നിന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക ഔഷധ വിളകള്‍ കണ്ടെത്തി സംരക്ഷിക്കുകയാണ് ഗോപാലകൃഷ്ണന്റെ ലക്ഷ്യം. ആയുര്‍വേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അപൂര്‍വങ്ങളായ ഔഷധച്ചെടികള്‍ ഗോപാലകൃഷ്ണന്റെ പുരയിടത്തിലുണ്ട്. ഏത് ഇനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഗോപാലകൃഷ്ണന്റെ പക്കല്‍ മറുപടിയുണ്ട്.
കൊടുങ്ങല്ലൂര്‍ ലോകമലേശ്വരത്തെ വീടായ ഉഷസ് ഇപ്പോള്‍ ജൈവവൈവിധ്യ ഉദ്യാനമാണ്. വരും തലമുറയ്ക്ക് പഠിക്കാന്‍ ഇവിടെ പ്രകൃതി പാഠപുസ്തകം തുറന്നു വെച്ചിരിക്കുകയാണ് ഗോപാലകൃഷ്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."