പാഠപുസ്തകങ്ങളിലെ ദേശീയഗാനത്തില്‍ തെറ്റ്: മുഖ്യമന്ത്രിക്ക് നിവേദനം
തിരുവനന്തപുരം: പാഠപുസ്തകങ്ങളിലെ ദേശീയഗാനത്തില്‍ വ്യാപക തെറ്റുകളെന്നു ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ശിഹാബുദ്ദീന് കിഴിശ്ശേരി മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്കി. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് ഒരു പൊതുപരിപാടിയില്‍ ദേശീയഗാനം ആലപിക്കാന്‍ എട്ടാം ക്ലാസിലെ പുസ്തകം വായിച്ചുനോക്കിയപ്പോഴാണ് തെറ്റുകള്‍ കണ്ടെത്തിയത്. ഗുരുതരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അന്ന് എസ്.ഇ.ആര്.ടി.ഇക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
തുടര്‍ന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നിവേദനം നല്കി. നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ മാറിയതോടെയാണ് ശിഹാബുദ്ദീന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ശിഹാബുദ്ദീന് പറയുന്നു.
പഞ്ചാബ് എന്നതിന് പഞ്ചാബ എന്നും സിന്ധു എന്നതിന് സിന്ധ എന്നുമാണ് പുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്നത്. ഗുജറാത്ത് എന്നതിനു ഗുജറാത്ത എന്നാണ്.
വാക്കുകള്‍ക്കിടയില്‍ ഇടംകൊടുത്ത് എഴുതേണ്ട പല അക്ഷരങ്ങളും ചേര്‍ത്ത് തെറ്റായാണ് അച്ചടിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."