HOME
DETAILS
MAL
വിമാനയാത്രാ വിലക്ക്: കുനാല്‍ കംറയുടെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി
backup
March 21 2020 | 05:03 AM
ന്യൂഡല്‍ഹി: തനിക്കെതിരായി വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരേ പ്രമുഖ കൊമേഡിയന്‍ കുനാല്‍ കംറ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിമാനയാത്രയ്ക്കിടെ കുനാല്‍ കംറ ചെയ്തതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി കോടതി തള്ളിയത്. നേരത്തെ, സംഘ്പരിവാര്‍ അനുകൂല മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ യാത്രയ്ക്കിടെ പരിഹസിച്ചെന്നാരോപിച്ചായിരുന്നു വിമാനക്കമ്പനികള്‍ ഇദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.ജനുവരിയില്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെയായിരുന്നു വിവാദ സംഭവം. സര്‍ക്കാരിനെ എല്ലാ വിഷയത്തിലും പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ പരിഹസിച്ചായിരുന്നു കംറയുടെ വിഡിയോ പുറത്തുവന്നിരുന്നത്. ഇതോടെ ഇന്‍ഡിഗോ കമ്പനി അദ്ദേഹത്തെ പിന്നീടുള്ള യാത്രകളില്‍നിന്നു വിലക്കി. പിന്നാലെ ഇതേ നടപടി സ്വീകരിക്കാന്‍ മറ്റു വിമാനക്കമ്പനികളോട് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ കമ്പനികളും ഇദ്ദേഹത്തിനു വിലക്കേര്‍പ്പെടുത്തി. എന്നാല്‍, ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്താന്‍ മറ്റു കമ്പനികള്‍ക്കു വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയതിനെതിരേ നേരത്തെ കോടതി രംഗത്തെത്തിയിരുന്നു.തനിക്കെതിരായ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു കംറ പിന്നീട് കോടതിയെ സമീപിച്ചത്. ഈ ഹരജിയാണ് ഇന്നലെ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."