പുറക്കാട് ശാന്തിസദനത്തിന് ബഹ്റൈനില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചു
മനാമ: കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹ് റൈന്‍ ചാപ്റ്ററിന് കീഴില്‍ വനിതാ കൂട്ടായ്മ രൂപവല്‍ക്കരിച്ചു.
മുഖ്യ ഭാരവാഹികള്‍: ജമീല അബ്ദുറഹിമാന് (പ്രസിഡന്റ്), രന്‍ജി സത്യന് (ജനറല്‍ സെക്രട്ടറി), നദീറ മുനീര്‍ (വൈസ് പ്രസി.), പ്രിയ രജീഷ് (ജോയിന്റ് സെക്രട്ടറി), ജിജി മുജീബ് (ട്രഷറര്‍), റഹ്മത് അഷ്റഫ് (അസിസ്റ്റ്ന്റ് ട്രഷറര്‍). ജസീന ജലീല്‍, ശ്രീജില, ഹസൂറ അഫ്സല്, സുബൈദ മജീദ്, ഉമൈബ (പ്രവര്‍ത്തകസമിതി അംഗങ്ങള്‍).
118 ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാനും കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കാനുമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികള്‍ നടപ്പില്‍ വരുത്തുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്മാന് മജീദ് തണല്‍, പ്രസിഡ്ന്റ് അഫ്സല് തിക്കോടി, വൈസ് പ്രസിഡന്റ് വി. രാധാക്യഷ്ണന്, ജനറല്‍ സെക്രട്ടറി ജലീല്‍ ജെ.പി കെ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."