ഹിമാലയത്തിലെ അപൂര്‍വ ചിത്രശലഭത്തെ ആദ്യമായി കാമറയില്‍ പകര്‍ത്തി മലയാളി
#ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ചിത്രശലഭത്തെ ആദ്യമായി കാമറയില്‍ പകര്‍ത്തി മലയാളിയായ ഡോക്ടര്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാത്തിലെ വിദഗ്ധനും വൈല്‍ഡ് ഫോട്ടോഗ്രാഫറുമായ ഡോ. കലേഷ് സദാശിവനാണ് ഗാര്‍വല്‍ ലാര്‍ജ് ബ്രാന്റഡ് ഫൈവ്‌റിങ് ഇനത്തില്‍പ്പെട്ട ചിത്രശലഭത്തെ കാമറയില്‍ പകര്‍ത്തിയത്.
മസൂരിയില്‍ നിന്നാണ് ചിത്രശലഭത്തിന്റ ചിത്രം പകര്‍ത്താന്‍ അവസരം ലഭിച്ചതെന്ന് ട്രാവന്‍കൂര്‍ നാച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക അംഗം കൂടിയായ ഡോക്ടര്‍ സുപ്രഭാതത്തോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ചിത്രശലഭങ്ങളുടെ പഠനങ്ങളുടെ കൂടുതല്‍ സാധ്യത തുറന്നുതരുന്നതാണ് പുതിയ കണ്ടെത്തല്‍. അപൂര്‍വമായി മാത്രം കാണുന്ന ചിത്രശലഭത്തെക്കുറിച്ച് ഇതുവരെ വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല.
ഇന്ത്യയില്‍ ഇതിനകം 1,500 ഓളം ചിത്രശലഭ വര്‍ഗങ്ങളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ബംഗളൂര്‍ ബയോളജിക്കല്‍ സയന്‍സ് നാഷനല്‍ സെന്ററിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ക്രുഷെന്‍മേഗാണ് നിരന്തര പഠനങ്ങള്‍ക്കൊടുവില്‍ ചിത്രശലഭത്തെ തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."