HOME
DETAILS
MAL
അപകടഭീഷണി ഉയര്‍ത്തി അഞ്ചപ്പുര ജങ്ഷനിലെ ട്രാന്‍സ്ഫോര്‍മര്‍
backup
February 06 2019 | 06:02 AM
പരപ്പനങ്ങാടി: അഞ്ചപ്പുര ജങ്ഷനില്‍ റോഡരികിലുള്ള ട്രാന്‍സ്‌ഫോര്‍മര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. തൊട്ടടുത്തെ നജ്മുല്‍ ഹുദാ മദ്‌റസ, സൂപ്പികുട്ടി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ ദിവസേനെ നൂറുകണക്കിന് വിദ്യാര്‍ഥികളും മറ്റും കാല്‍നടയായും വാഹനങ്ങളിലും പോകുന്ന റോഡിനോട് ചേര്‍ന്ന് കൈയെത്താവുന്ന ഉയരത്തിലാണ് ഈ ട്രാന്‍സ്‌ഫോര്‍മര്‍ നില്‍ക്കുന്നത്. കെ.എസ്. ഇ.ബി ട്രാന്‍സ്‌ഫോമറുകള്‍ സുരക്ഷാവേലി കെട്ടി സുരക്ഷിതമാക്കല്‍ അത്യാവശ്യമാണ്. ഇവിടെ എത്രയും പെട്ടന്ന് സുരക്ഷവേലി നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."